|    Dec 13 Thu, 2018 6:29 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പി വി അന്‍വര്‍ എംഎല്‍എക്ക് എതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന്

Published : 15th November 2018 | Posted By: kasim kzm

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ഹൈക്കോടതി ഉത്തരവ്. കര്‍ണാടകയിലെ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് പി വി അന്‍വര്‍ 50 ലക്ഷം തട്ടിയെന്ന കേസാണ് ക്രൈംബ്രാഞ്ചിനു വിടുന്നത്.
മലപ്പുറം ഏറനാട് സ്വദേശി സലീം നല്‍കിയ പരാതിയില്‍ മഞ്ചേരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കണമെന്നും ഇതിനായി ഒരു മാസത്തിനുള്ളില്‍ ഡിജിപി ഉത്തരവിറക്കണമെന്നും സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയായില്ലെന്നും യോഗ്യതയും പ്രാപ്തിയുമുള്ള ഉദ്യോഗസ്ഥന് അന്വേഷണം കൈമാറാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. എംഎല്‍എയായ പി വി അന്‍വര്‍ സ്വാധീനമുള്ള വ്യക്തിയാണെന്നതില്‍ തര്‍ക്കമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഹരജിക്കാരനില്‍ നിന്ന് അന്‍വര്‍ പണം വാങ്ങി കരാറിലേര്‍പ്പെട്ടതായി കണ്ടെത്തലുണ്ട്.
കേസന്വേഷണം ഇനിയും പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ ഹരജിക്കാരന്റെ ആവശ്യം ന്യായമാണ്. മഞ്ചേരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ വിധിന്യായത്തിന്റെ പകര്‍പ്പ് ലഭിച്ച് ഒരു മാസത്തിനുള്ളില്‍ ഡിജിപി ഉത്തരവിറക്കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss