|    Dec 14 Thu, 2017 10:38 pm
FLASH NEWS

പി രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററും പ്രകടനവും

Published : 17th March 2016 | Posted By: sdq

P_rajeev

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ രാജ്യസഭ അംഗവുമായ പി രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രകടനം. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇടക്കൊച്ചിയിലാണ് പ്രകടനം നടന്നത്. മണ്ഡലത്തിലെ പലപ്രദേശങ്ങളിലുമ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് വേണ്ടത് ജനമനസ് തൊട്ടറിഞ്ഞ ജനനായകനെയാണ്, അഴിമതി ഭരണം തുലയാനായി നല്ലൊരു നാളെ പുലരാനായി യുവത്വത്തിന്റെ പ്രതീകമായ രാജീവിനെ സ്ഥാനാര്‍ഥിയാക്കുക എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. ഒരു ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക