|    Jan 19 Fri, 2018 11:14 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പി യു ചിത്രയ്ക്ക് സ്‌കോളര്‍ഷിപ്പ് ; സി കെ വിനീതിന് സര്‍ക്കാര്‍ ഉദ്യോഗം

Published : 3rd August 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ അത്‌ലറ്റ് പി യു ചിത്രയ്ക്കു പ്രതിമാസം 10,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കാനും പരിശീലനത്തിനും ഭക്ഷണച്ചെലവിനുമായി പ്രതിദിനം 500 രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വഴിയാണ് തുക ലഭ്യമാക്കുക. ഡോ. എ പി ജെ അബ്ദുല്‍കലാം സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രതിമാസം 10,000 രൂപ നല്‍കുക. അതേസമയം, പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി കെ വിനീതിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് സമാനമായ തസ്തികയില്‍ നിയമനം നല്‍കാനും തീരുമാനമായി. ഏജീസ് ഓഫിസില്‍ ഓഡിറ്ററായിരുന്ന വിനീതിനെ മതിയായ ഹാജരില്ലെന്ന കാരണം പറഞ്ഞ് ജോലിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമനം നല്‍കുന്നത്. പൊതുഭരണവകുപ്പിനു കീഴില്‍ സൈനികക്ഷേമം എന്ന പുതിയ വകുപ്പ് രൂപീകരിക്കാനും തീരുമാനിച്ചു. ഇതിനുവേണ്ടി നിയമഭേദഗതിക്ക് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടും അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പില്‍ നിന്ന് പി യു ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ വിവാദം നിലനില്‍ക്കുന്നതിനിടെയാണ് സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള തീരുമാനം. സ്‌കോളര്‍ഷിപ്പ് ചിത്രയ്ക്ക് ഏറെ സഹായകമാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day