|    Aug 17 Thu, 2017 1:20 pm
FLASH NEWS

പി യു ചിത്രയ്ക്ക് എസ് ഡിപിഐ ഐക്യദാര്‍ഢ്യം

Published : 2nd August 2017 | Posted By: fsq

 

പാലക്കാട്: ഏഷ്യന്‍ അത്‌ലറ്റികില്‍ സ്വര്‍ണം നേടിയിട്ടും ലോക അത്‌ലറ്റില്‍  മുണ്ടൂര്‍ സ്വദേശി പി യു ചിത്രയെ അവഗണിച്ചതില്‍ നിക്ഷിപ്ത താല്‍പര്യങ്ങളാണെന്നും കേരള സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടല്‍ വേണമെന്നും എസ്ഡിപിഐ ജില്ലാ നേതാക്കള്‍ വ്യക്തമാക്കി. നിര്‍ധന കുടുംബത്തിലെ അംഗമായ ചിത്രക്ക് സര്‍ക്കാര്‍ ജോലിക്കു പുറമേ തുടര്‍ന്നും കായിക മേഖലയില്‍ തിളങ്ങാനുള്ള അവസരങ്ങള്‍ ഒരുക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കണം. നീതിക്കുവേണ്ടിയുള്ള ചിത്രയുടെ പോരാട്ടത്തിന് എല്ലാവിധ ഐക്യദാര്‍ഢ്യവും ജില്ലാ നേതാക്കള്‍ അറിയിച്ചു. ചിത്രയുടെ വീട്്് സന്ദര്‍ശിച്ച ശേഷമാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, സെക്രട്ടറി അലവി കെ ടി, സെക്രട്ടേറിയറ്റ് അംഗം എ വൈ കുഞ്ഞിമുഹമ്മദ് ഷൊര്‍ണൂര്‍, മലമ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് പിഎ നിഷാദ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക