|    Aug 17 Thu, 2017 1:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പി യു ചിത്രയുടെ ഹരജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു

Published : 2nd August 2017 | Posted By: fsq

 

കൊച്ചി: കോടതി ഉത്തരവുണ്ടായിട്ടും ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റില്‍ തന്നെ പങ്കെടുപ്പിക്കാന്‍ ഇന്ത്യന്‍ അത്‌ലറ്റിക്ക് ഫെഡറേഷന്‍ ശ്രമിച്ചില്ലെന്നാരോപിച്ച് പി യു ചിത്ര സമര്‍പ്പിച്ച ഹരജി ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഡിവിഷന്‍ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ കോടതിയലക്ഷ്യം നടത്തിയ സാഹചര്യത്തില്‍ സെക്രട്ടറിയെ വിളിച്ചുവരുത്തണമെന്ന് ചിത്രയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇതിനുള്ള അധികാരം സിംഗിള്‍ബെഞ്ചിനില്ലെന്നും ഹരജി ഡിവിഷന്‍ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നതായും കോടതി പറഞ്ഞു.ലോക മീറ്റില്‍ ചിത്രയെ ഉള്‍പ്പെടുത്താന്‍ കഴിയാതെപോയതെന്തുകൊണ്ടെന്നും മല്‍സരത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള കട്ട് ഓഫ് ഡേറ്റെന്ന് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടിയ ജൂലൈ 24ന് ശേഷവും സ്റ്റീപ്പിള്‍ ചെയ്‌സ് മല്‍സരത്തിലേക്ക് സുധ സിങിനെ  ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതെങ്ങിനെയെന്നും വിശദീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ തിങ്കളാഴ്ച കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് പാലിക്കാതെയാണ് അത്‌ലറ്റിക് ഫെഡറേഷന്റെ അഭിഭാഷകന്‍ കോടതിയിലെത്തിയത്. ഫെഡറേഷന്റേത് കോടതിയലക്ഷ്യമാണെന്ന് ചിത്രയുടെ അഭിഭാഷകന്‍ വാദം ഉന്നയിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക