|    Nov 13 Tue, 2018 8:56 am
FLASH NEWS

പി പി ലക്ഷ്മണന്‍ ബഹുമുഖ പ്രതിഭ; രാഷ്ട്രീയത്തിലും ശോഭിച്ചു

Published : 1st May 2018 | Posted By: kasim kzm

കണ്ണൂര്‍: ഇന്ത്യന്‍ ഫുട്‌ബോളിന്റെയും ലോക ഫുട്‌ബോളിന്റെയും സംഘാടന മേഖലയില്‍ തിളങ്ങിയ ബഹുമുഖ പ്രതിഭയായിരുന്നു പി പി ലക്ഷ്മണന്‍. കളിക്കളത്തിനു വെൡയില്‍ രാഷ്ട്രീയത്തിലും ശോഭിച്ചു. അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം, എല്ലാ കക്ഷി നേതാക്കളുമായും അടുത്ത സൗഹൃദം പുലര്‍ത്തി. കെപിസിസി അംഗമായിരുന്നു. പൊതുപ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്നപ്പോള്‍ കണ്ണൂര്‍ നഗരസഭയുടെ ചെയര്‍മാന്‍ സ്ഥാനവും തേടിയെത്തി.
കണ്ണൂരിന്റെ പുരോഗതിക്കായി പല പദ്ധതികളും ആവിഷ്‌കരിച്ചു. ലക്ഷ്മണന്റെ ഭരണകാലത്താണ് ജവഹര്‍ സ്‌റ്റേഡിയം ഉള്‍പ്പെടെയുള്ള കണ്ണൂരിലെ മൈതാനങ്ങള്‍ സംരക്ഷിക്കാനുള്ള നടപടി സ്വീകരിച്ചത്. ഫെഡറേഷന്‍ കപ്പ്, സേട്ട് നാഗ്ജി കപ്പ്, സിസേഴ്‌സ് കപ്പ്, ശ്രീനാരായണ കപ്പ് ഉള്‍പ്പെടെയുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ മുന്‍കൈയെടുത്തു. കായികമേഖലയ്ക്ക് അളവറ്റ പ്രോല്‍സാഹനം നല്‍കിയ അദ്ദേഹം, കായികപ്രതിഭകളെ കണ്ടെത്താനും സമയം കണ്ടെത്തി. കൗമാരത്തില്‍ സ്വാധീനിച്ചിരുന്ന ഫുട്‌ബോള്‍ കമ്പത്തെ അദ്ദേഹം കൈവിട്ടില്ല. സംഘാടകനായി തിളങ്ങാനായിരുന്നു നിയോഗം.
കണ്ണൂര്‍ ലക്കി സ്റ്റാര്‍ ക്ലബ്ബിലെ പന്ത് കളിക്കാരനാവാന്‍ സ്വപ്‌നം കണ്ട ലക്ഷ്മണന്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെയും കെഎഫ്എയുടെയും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെയും തലപ്പത്തെത്തി. രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ അപ്പീല്‍ കമ്മിറ്റിയില്‍ ഇടംനേടിയതാണ് ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവ്. ലോക ഫുട്‌ബോളിന്റെ കുതിപ്പും കിതപ്പും അടുത്തറിഞ്ഞ അദ്ദേഹം, വിശേഷങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവച്ചു. മറ്റു രാജ്യങ്ങളില്‍ ഫുട്‌ബോള്‍ മല്‍സരവുമായി ബന്ധപ്പെട്ട് എത്തുമ്പോള്‍ അഞ്ചടി പൊക്കമുള്ള താന്‍ അവര്‍ക്ക് അത്ഭുതമാവാറുണ്ടെന്ന് ലക്ഷ്മണന്‍ പറയാറുണ്ട്.
പന്തോളം ഉയരമുള്ള തനിക്കവരെ കാണാന്‍ ആകാശത്ത് നോക്കേണ്ടി വരാറുണ്ടെന്ന് നര്‍മത്തോടെ പറയും. ഫുട്‌ബോള്‍ മല്‍സരത്തില്‍ താരങ്ങളുടെ ശാരീരിക ക്ഷമതയ്ക്ക് അദ്ദേഹം പ്രാധാന്യം നല്‍കി. കളത്തിലിറങ്ങും മുമ്പ് ഹൃദയ-രക്തസമ്മര്‍ദ പരിശോധനകള്‍ നടത്താന്‍ നിര്‍ദേശിച്ചു. കണ്ണൂരില്‍ സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പിനിടെ കൊല്‍ക്കത്ത ടീം താരമായ സഞ്ജയ് ദത്ത കുഴഞ്ഞുവീണ് മരിച്ചിരുന്നു. അതോടെയാണ് ഇത്തരമൊരു ആവശ്യം ലക്ഷ്മണന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനില്‍ ഉന്നയിച്ചത്. ഫെഡറേഷന്‍ ഇത് നടപ്പാക്കുകയും ചെയ്തു. മൈതാനത്തിനു വെളിയിലെ ആശ്വാസകരമല്ലാത്ത പ്രവണതയ്‌ക്കെതിരേ ലക്ഷ്മണന്‍ ശബ്ദിച്ചു. ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്. റഫറിയുടെ നിലപാടില്‍ പ്രതിഷേധിച്ച് അദ്ദേഹത്തെ കൊറിയന്‍ ടീം അംഗങ്ങള്‍ കൈയേറ്റം ചെയ്തു. സംഭവം വിവാദമായതോടെ കൊറിയന്‍ ടീമിനെ അയോഗ്യരാക്കരുതെന്ന് കേന്ദ്രഭരണത്തിലെ ഉന്നതര്‍ ഫിഫ അപ്പീല്‍ കമ്മിറ്റി അംഗമായ ലക്ഷ്മണനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഫുട്‌ബോളില്‍ അച്ചടക്കത്തിന് പ്രാ

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss