|    Mar 29 Wed, 2017 6:52 am
FLASH NEWS

പി ടി ഉഷയെ വിമര്‍ശിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്

Published : 11th September 2016 | Posted By: SMR

തിരുവനന്തപുരം: പി ടി ഉഷയെ വിമര്‍ശിച്ച് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍. ടിന്റു ലൂക്കയെ ഉഷ തള്ളിപ്പറയരുതായിരുന്നുവെന്ന് ടി പി ദാസന്‍ പറഞ്ഞു. കുറവുകള്‍ ഉണ്ടായിരുന്നെങ്കില്‍ അതു നേരത്തേ പറയണമായിരുന്നു. അല്ലെങ്കില്‍ മറ്റേതെങ്കിലും പരിശീലകന്റെ കീഴില്‍ പരിശീലനത്തിനു വിടണമായിരുന്നു. പരിശീലനരീതിയും ശൈലിയും മാറ്റണമെന്നു നേരത്തേ പലരും പറഞ്ഞിട്ടും അവയൊന്നും കേള്‍ക്കാതെ ഇപ്പോള്‍ ടി ന്റുവിനെതിരേ ഉഷ പ്രതികരി ക്കുന്നത് നല്ലതല്ലെന്നും ടി പി ദാസന്‍ പറഞ്ഞു.
റിയോ ഒളിംപിക്‌സില്‍ ടിന്റു ലൂക്കയുടെ പ്രകടനത്തില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഉഷ പറഞ്ഞിരുന്നു. തനിക്ക് ചെയ്യാന്‍ കഴിയുന്നതൊക്ക പരിശീലക എന്ന നിലയില്‍ ചെയ്തുകൊടുത്തിട്ടുണ്ട്. ടിന്റുവിന്റെ പരമാവധി കഴിവ് പുറത്തുവന്നെന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനില്ലെന്നും ഉഷ പറഞ്ഞു. റിയോയിലെ ടിന്റുവിന്റെ മോശം പ്രകടനത്തിനു പിന്നാലെ ഉഷയ്ക്കും ഉഷ സ്‌കൂളിനുമെതിരേ ടിന്റുവിന്റെ ബന്ധുക്ക ള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടിയായിട്ടാണ് ഉഷ ഇങ്ങനെ പറഞ്ഞത്. റിയോ ഒളിം പിക്‌സില്‍ വനിതകളുടെ 800 മീറ്ററില്‍ ടിന്റു പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഹീറ്റ്‌സില്‍ ആറാമതായാണ് ടിന്റു ഫിനിഷ് ചെയ്തത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day