|    Jan 20 Fri, 2017 12:52 am
FLASH NEWS

പി ജെ ജോസഫിന്റെ പര്യടനം ഇന്ന് കരിങ്കുന്നം പഞ്ചായത്തില്‍

Published : 4th May 2016 | Posted By: SMR

തൊടുപുഴ: യുഡിഎഫ് സ്ഥാനാര്‍ഥി പി ജെ ജോസഫ് ഇന്ന് കരിങ്കുന്നം പഞ്ചായത്തില്‍ പര്യടനം നടത്തും. വൈകീട്ട് മൂന്നിന് പൊന്നന്താനം,3.20ന് മ്രാല,3.40ന് പ്ലാന്റേഷന്‍ ലക്ഷം വീട്,4.00ന് പുത്തന്‍പള്ളി, 4.20ന് പഴയമറ്റം,4.40ന് മറ്റത്തിപ്പാറ,5ന് മൂരിപ്പാറ,5.20ന് വടക്കുംമുറി ലക്ഷം വീട്, 5.40ന് കൂവപ്ലാക്കല്‍ ലക്ഷം വീട്, 6ന് വെള്ളംനീക്കിപ്പാറ, 6.20ന് നെല്ലാപ്പാറ തുടര്‍ന്ന് 6.30ന് കരിങ്കുന്നത്ത് സമാപിക്കും.ഇന്നലെ ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ ഇരുപതു കേന്ദ്രങ്ങളില്‍ പര്യടനം നടത്തി.രാവിലെ 8.30ന് ഉപ്പുകുന്നില്‍ നിന്നുമാണ് പര്യടനം ആരംഭിച്ചത്.യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളും പഞ്ചായത്തില്‍ നടപ്പാക്കിയ വിവിധ പദ്ധതികളും പറഞ്ഞാണ് വോട്ടു തേടിയത്.
അഞ്ചു വര്‍ഷം മുമ്പ് യു.ഡി.എഫ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ടാണ് വീണ്ടും ഒരു ജനവിധിയ്ക്കായി ജനങ്ങളെ സമീപിക്കുന്നത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഒരു രൂപയ്ക്ക് നല്‍കിയിരുന്ന അരി ഈ വര്‍ഷത്തെ ബജറ്റിലൂടെ യു.ഡി.എഫ് സര്‍ക്കാര്‍ സൗജന്യമാക്കി.
ഉപ്പുകുന്ന്, വെണ്ണിയാനി, പെരിങ്ങാശ്ശേരി, ചേലകാട്, ആള്‍ക്കല്ല്, ചീനിക്കുഴി, മഞ്ചിക്കല്ല്, ഇടമറുക്, കപ്പിലാംകാട്, ചെപ്പുകുളം, തട്ടക്കുഴ, ഓലിക്കാമറ്റം, ഉടുമ്പന്നൂര്‍ ലക്ഷംവീട്, അമയപ്ര ചാക്കപ്പന്‍ കവല, അമയപ്ര സ്‌കൂള്‍ കവല, കോട്ടക്കവല, മങ്കുഴി, പാറേക്കവല എന്നീ ജങ്ഷനുകള്‍ പിന്നിട്ട് ഉടുമ്പന്നൂരിലായിരുന്നു പര്യടനത്തിന്റെ സമാപനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക