|    Jan 22 Sun, 2017 1:37 pm
FLASH NEWS

പി ജയരാജന് വധഭീഷണിക്കത്ത്

Published : 28th August 2016 | Posted By: SMR

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനു വധഭീഷണിക്കത്ത്. ഹെയ്ല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് കണ്ണൂര്‍ ജിഹാദ് ഗ്രൂപ്പ് എന്ന പേരിലുള്ള കത്ത് കഴിഞ്ഞദിവസമാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ തപാല്‍ വഴി ലഭിച്ചത്.
‘വി ആര്‍ വാച്ചിങ് യു’ എന്നു തുടങ്ങുന്ന കത്തില്‍ ഇതിനിടെ താന്‍ ഐഎസിനെ കുറിച്ച് വല്ലാതെയങ്ങ് പറഞ്ഞു, ഇനിയൊരിക്കലും നീയിങ്ങനെ വലിയ വായില്‍ വര്‍ത്താനം പറയാന്‍ ഞങ്ങള്‍ അനുവദിക്കില്ല, വളരെ ദൂരെവച്ച് നിന്റെ നെഞ്ചിന്റെ കൂട് തകര്‍ക്കുമെടാ ബലാലേ, നിന്റെ വീട്ടില്‍ മയ്യിത്ത് നടന്നാല്‍ മാത്രമേ നിനക്കതിന്റെ വേദന അറിയൂ, നീയല്ലെങ്കില്‍ നിന്റെ മകന്‍ ഇതിന്റെ ഫലം ഉടനെ അറിയാന്‍ പോവുന്നു എന്നാണു കത്തിലുള്ളതെന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍നിന്നയച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആര്‍എസ്എസുകാരുടെ കൈയില്‍ നിന്നു രക്ഷപ്പെട്ടത് ഒന്നിനുംകൊള്ളാത്ത മതജാതിക്കാരും ധൈര്യമില്ലാത്ത ഹിമാറുകളുമായതിനാലാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഭീഷണിക്കത്ത് സഹിതം പി ജയരാജന്‍ സംസ്ഥാന പോലിസ് മേധാവിക്കും ജില്ലാ പോലിസ് മേധാവിക്കും പരാതിനല്‍കി.—
അതേസമയം, കത്തിനു പിന്നില്‍ ആര്‍എസ്എസാണെന്നും സിപിഎം സംശയിക്കുന്നുണ്ട്. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലഗോകുലത്തിന്റെ ശോഭായാത്രയ്ക്കു ബദലായി സാംസ്‌കാരിക ഘോഷയാത്ര നടത്തുകയും ചിലയിടത്ത് സംഘര്‍ഷാവസ്ഥയുണ്ടാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസിനെ സംശയിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ പേരില്‍ തളിപ്പറമ്പില്‍ നടത്തിയ പ്രകടനത്തില്‍ പി ജയരാജന്റെ പേരെടുത്തുപറഞ്ഞ് ആര്‍എസ്എസ് പ്രകടനം നടത്തിയിരുന്നു. ഐഎസിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി രഹസ്യമായി ലഘുലേഖകളും പോസ്റ്ററുകളും പതിച്ച് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ആര്‍എസ്എസ് തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക