|    May 26 Fri, 2017 2:55 pm
FLASH NEWS

പി ജയരാജന്‍ ശ്രീചിത്ര വിട്ടു; ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും

Published : 3rd March 2016 | Posted By: swapna en

jayarajan

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജയരാജന്‍ ഇന്ന് ആശുപത്രി വിട്ടു. അദ്ദേഹത്തെ റെയില്‍ മാര്‍ഗ്ഗം മെഡിക്കല്‍ കോളജിലേക്ക് എത്തിക്കും. അതിനിടെ ജയരാജനെ ചോദ്യംചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന സിബിഐ ഹരജി കോടതി നാളെ വീണ്ടും പരിഗണിക്കും.

ഹരജിയില്‍ നാളെ തീര്‍പ്പുണ്ടാവും. അതേസമയം, പി ജയരാജന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും നിലവില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നുമുള്ള പുതിയ മെഡിക്കല്‍ റിപോര്‍ട്ടും കോടതിയില്‍ നാളെ സമര്‍പ്പിക്കും. തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാരുടെ മെഡിക്കല്‍ റിപോര്‍ട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. റിപോര്‍ട്ട് നാളെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.ഗരീബ്‌രഥ് എക്‌സ്പ്രസിലാണ്  ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്  കൊണ്ടുപോവുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day