പി ജയരാജന് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കും
Published : 24th March 2016 | Posted By: swapna en

കോഴിക്കോട്: ആര്‍എസ്എസ് പ്രവര്ത്തകന് കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യം ലഭിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് പി ജയരാജന് മല്‍സരിച്ചേക്കും. ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം ഏകദേശം സ്ഥിരീകരിച്ചതായി പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ച് ജനപിന്തുണയോടെ കേസിനെ നേരിടാം എന്ന നിലയിലാണ് ജയരാജനെ മല്‍സരിപ്പിക്കുന്നത്. ജാമ്യത്തിലിറങ്ങിയ ജയരാജന് ഇപ്പോള്‍ വടകരയില്‍ സഹോദരിയുടെ വീട്ടിലാണ്. രണ്ടു മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയിലാണ് ജയാരജന്‍ കഴിഞ്ഞ ദിവസം തലശ്ശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. പാര്‍ട്ടി പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസല്‍ വധക്കേസില്‍ പ്രതികളായ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചിരുന്നു. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കോടതി ഉത്തരവ് മൂലം സാധ്യമല്ലാതിരുന്ന ഇരുവര്‍ക്കും ഏറ്റെടുത്ത ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിച്ചിരുന്നില്ല.തുടര്‍ന്ന് ഇവര്‍ സ്ഥാനമാനങ്ങള്‍ രാജിവയ്ക്കുകയായിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.