|    Oct 18 Wed, 2017 1:16 pm
FLASH NEWS
Home   >  Kerala   >  

പി ജയരാജന്റെ രണ്ടാമത്തെ കൈയ്യും വെട്ടുമെന്ന് ബിജെപിയുടെ ഭീഷണി

Published : 7th October 2017 | Posted By: mi.ptk

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ രണ്ടാമത്തെ കൈയ്യും വെട്ടുമെന്ന് ബിജെപിയുടെ ഭീഷണി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്കിടയിലാണ് ബിജെപി പ്രവര്‍ത്തകര്‍ വെല്ലുവിളി നടത്തിയത്. ‘ഒറ്റക്കയ്യാ ജയരാജാ, മറ്റേ കൈയ്യും കാണില്ല’ എന്ന മുദ്രാവാക്യമാണ് ബിജെപി പ്രവര്‍ത്തകര്‍ വിളിച്ചത്. ജനരക്ഷായാത്ര കൂത്തുപറമ്പിലെത്തിയപ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണി മുദ്രാവാക്യം മുഴക്കിയത്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായ വി മുരളീധരനാണ് ഭീഷണിമുദ്രാവാക്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
അതേസമയം, സംഭവത്തെ ന്യായീകരിച്ച് ബിജെപി നേതാവ് രംഗത്തെത്തി. കണ്ണൂരിലെ കൊലവിളി മുദ്രാവാക്യം സ്വാഭാവികമാണെന്നായിരുന്നു ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ വിശദീകരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക