|    Jan 17 Tue, 2017 10:52 pm
FLASH NEWS

പി ജയരാജനെ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റില്ല; ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്

Published : 14th February 2016 | Posted By: swapna en

Jayarajan-Infocus

കോഴിക്കോട്:കതിരൂര്‍ മനോജ് വധക്കേസ് പ്രതി കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ഇന്ന് മാറ്റില്ല. നാളെയാണ് മാറ്റുക. ഇന്ന് ഹൃദ്രോഗവിദ്ഗ്ധന്‍ ഇല്ലാത്തതിനാലാണ് ഇന്ന് ആശുപത്രി മാറ്റാത്തത്. നാളെ കോഴിക്കോട്ടേക്ക് കൊണ്ട് പോകുമെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. അതിനിടെ ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിയാരം ആശുപത്രിയില്‍ നിന്ന് അറിയിച്ചു.  സ്വകാര്യ ആശുപത്രിയില്‍ താമസിപ്പിക്കാന്‍ നിയമതടസ്സങ്ങള്‍ നേരിടുന്നതിനാലാണ് ജയരാജനെ കോഴിക്കോട്ടേക്ക് മാറ്റുന്നത്. ഇതുമായി ബന്ധപ്പെട്ട നോട്ടിസ് ജയില്‍ സൂപ്രണ്ട് പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് നല്‍കി.
റിമാന്റ് ചെയ്യപ്പെട്ട പ്രതിയെ സ്വകാര്യ  ആശുപത്രിയില്‍ പ്രവേശിപ്പിക്കരുതെന്നാണ് ജയില്‍ ചട്ടം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 459 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക