|    Dec 13 Wed, 2017 4:38 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി

Published : 16th February 2016 | Posted By: SMR

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജയരാജനെ മാറ്റാമെന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് റിപോര്‍ട്ട് നല്‍കിയിരുന്നു. റിമാന്‍ഡ് പ്രതിയെ 24 മണിക്കൂറിനു ശേഷം സ്വകാര്യ ആശുപത്രിയില്‍ കഴിയാന്‍ അനുവദിക്കുന്നത് ജയില്‍ ചട്ടങ്ങള്‍ക്കെതിരാണെന്നു കാണിച്ചാണ് നടപടി.
എന്നാല്‍, ഇന്നലെ ഉച്ചവരെ അനിശ്ചിതത്വം നിലനിന്നു. ജയരാജനെ കസ്റ്റഡിയില്‍ കിട്ടാനായി കോടതിയില്‍ സിബിഐ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നതിനാല്‍ തല്‍ക്കാലം മാറ്റേണ്ടതില്ലെന്നായിരുന്നു ആദ്യ തീരുമാനം. തുടര്‍ന്ന്, വിധി പ്രഖ്യാപിക്കുന്നത് നാളത്തേക്കു മാറ്റിയതോടെ തിടുക്കത്തില്‍ മാറ്റാനുള്ള ഒരുക്കങ്ങള്‍ നടന്നു. എന്നാല്‍, ആശുപത്രി ബില്‍ ജയില്‍ വകുപ്പ് അടയ്ക്കാന്‍ വൈകി. ഒടുവില്‍ ബില്ലടച്ചതിനു ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ജയരാജനെ ഡോക്ടര്‍മാരായ ദിനേഷ്, താജുദ്ദീന്‍ പരിശോധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക