|    Jul 21 Fri, 2017 4:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പി ജയരാജനെ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published : 22nd March 2016 | Posted By: SMR

കണ്ണൂര്‍/തലശ്ശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ ജില്ലാ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈകാലുകള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ട ജയരാജനെ ജയിലില്‍ പരിശോധിച്ച ശേഷമാണ് വിദഗ്ധ പരിശോധനയ്ക്കായി ആയുര്‍വേദ ആശുപത്രിയില്‍ എത്തിച്ചത്. അഡ്മിറ്റ് ചെയ്ത ജയരാജനെ പിന്നീട് വാര്‍ഡിലേക്ക് മാറ്റി.
കനത്ത പോലിസ് ബന്തവസ്സിലാണ് പി ജയരാജനെ ആശുപത്രിയിലെത്തിച്ചത്. അതിനിടെ പി ജയരാജന്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജില്ലാ സെഷന്‍സ് കോടതി ഇന്നത്തേക്കു മാറ്റി. ഹരജി ഇന്നലെ പരിഗണിച്ച ശേഷമായിരുന്നു കൂടുതല്‍ വാദത്തിനായി ഇന്നത്തേക്ക് വീണ്ടും മാറ്റിയത്.
പി ജയരാജന്റെ ജാമ്യാപേക്ഷയെ സിബിഐ പ്രോസിക്യൂട്ടര്‍ എസ് കൃഷ്ണകുമാര്‍ എതിര്‍ത്തു. ജയരാജനെതിരേ ചുമത്തിയ യുഎപിഎ വകുപ്പ് 18ലെ ഗുഢാലോചന നിലനില്‍ക്കില്ലെന്ന് ജയരാജനുവേണ്ടി ഹാജരായ അഡ്വ. വിശ്വനും വാദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക