|    Sep 21 Thu, 2017 1:39 am
Home   >  Todays Paper  >  Page 5  >  

പി ജയരാജനെ ആഭ്യന്തരമന്ത്രിയാക്കി സിപിഎം ബോര്‍ഡ്

Published : 8th February 2016 | Posted By: SMR

കണ്ണൂര്‍: ബിജെപി വിട്ട് സിപിഎമ്മിലെത്തുകയും പിണറായി വിജയനെ അര്‍ജുനനായി ചിത്രീകരിച്ച് വിവാദമാവുകയും ചെയ്ത തളാപ്പ് അമ്പാടിമുക്കില്‍ വീണ്ടും ഫഌക്‌സ് ബോര്‍ഡ് വിവാദം. ഇത്തവണ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ആഭ്യന്തര മന്ത്രിയാക്കിയാണ് അമ്പാടിമുക്ക് സഖാക്കള്‍ ബോര്‍ഡ് സ്ഥാപിച്ചത്.
ശക്തനായ രാജാവിന് ശക്തനായ സൈനികന്‍ എന്ന അടിക്കുറിപ്പില്‍ കൊടുത്തിരിക്കുന്ന പോസ്റ്ററില്‍ പി ജയരാജന്‍ ആഭ്യന്തര മന്ത്രിയായി സല്യൂട്ട് സ്വീകരിക്കുന്ന ചിത്രമാണുള്ളത്. മുമ്പ് നടന്ന ഏതോ ഒരു ഔദ്യോഗിക പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്ന മന്ത്രിയുടെ തല മാറ്റി മോര്‍ഫ് ചെയ്ത് ജയരാജനെ പ്രതിഷ്ഠിക്കുകയാണ് ചെയ്തിട്ടുള്ളത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പി ജയരാജനെ മല്‍സരിപ്പിക്കാന്‍ നീക്കം നടക്കുന്നുവെന്ന സൂചനയ്ക്കിടെയാണ് ഫഌക്‌സ് ഉയര്‍ന്നത് എന്നതും ശ്രദ്ധേയമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക