|    Feb 19 Mon, 2018 3:27 pm
FLASH NEWS
Home   >  National   >  

പി ചിദംബരത്തിന്റെയും മകന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്

Published : 16th May 2017 | Posted By: mi.ptk

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്. ചൊവ്വാഴ്ച രാവിലെ ഏഴിന് ശേഷമാണ് റെയ്ഡ് തുടങ്ങിയത്. 2008ല്‍ മാധ്യമ സ്ഥാപനത്തിന് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനം വഴിയൊരുക്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ചെന്നൈ നുങ്കംപാക്കത്തെ വീടുകളില്‍ പരിശോധന നടത്തുന്നതെന്നാണ് സൂചന.
സംഭവം പുറത്തുവന്നതിന് പിന്നാലെ ചിദംബരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തെറ്റദ്ധാരണ പരത്താനും മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുമാണ് സിബിഐ റെയ്ഡിലൂടെ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss