|    May 24 Wed, 2017 2:32 am
FLASH NEWS

പി ചിദംബരം തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

Published : 28th July 2016 | Posted By: SMR

ന്യൂഡല്‍ഹി: തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി (ടിഎന്‍സിസി) അധ്യക്ഷനായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പി ചിദംബരം വന്നേക്കും. ഏപ്രിലില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ ദയനീയ പരാജയത്തെത്തുടര്‍ന്ന് ഇ വി എസ് ഇളങ്കോവന്‍ രാജിവച്ചിരുന്നു.
2019ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനും ഈ വര്‍ഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കും പാര്‍ട്ടിയെ സജ്ജമാക്കുന്നതിന് ചിദംബരത്തെപ്പോലെ കരുത്തനും പരിചയസമ്പന്നനുമായ ഒരാളെ ടിഎന്‍സിസി അധ്യക്ഷനാവേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ഇതുസംബന്ധിച്ച ചോദ്യങ്ങളോട് ചിദംബരം പ്രതികരിച്ചില്ല. കൂടുതല്‍ അറിയുന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കാണാനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് ചിദംബരം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day