|    Jun 22 Fri, 2018 10:46 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പി കെ ശ്രീമതിക്കും ഇ പി ജയരാജനും രൂക്ഷ വിമര്‍ശനം

Published : 4th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സമ്മേളനത്തില്‍ മുഖ്യ ചര്‍ച്ചാവിഷയം ബന്ധുനിയമനവും സ്വജനപക്ഷപാതവും. ഇന്നലെ നടന്ന ഗ്രൂപ്പ് ചര്‍ച്ചകളില്‍ ഇടതുമുന്നണി ഭരണത്തിന്റെ ശോഭ കെടുത്തിയ ബന്ധു നിയമനങ്ങളായിരുന്നു പ്രധാനമായും ചര്‍ച്ചയ്ക്കു വന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവായ പി കെ ശ്രീമതി ടീച്ചര്‍ ഇത്തരം ആരോപണത്തില്‍പ്പെട്ടതു പാര്‍ട്ടിയേക്കാള്‍ ഉപരി ജനാധിപത്യ മഹിളാ അസോസിയേഷനാണു നാണക്കേടുണ്ടാക്കിയതെന്നു പ്രതിനിധികള്‍ തുറന്നടിച്ചു.
സ്ത്രീകള്‍ക്കും ആലംബഹീനര്‍ക്കും സഹായകരമാവുന്ന പെന്‍ഷന്‍ വിതരണവും ജനക്ഷേമ പദ്ധതികളും നടപ്പാക്കി സര്‍ക്കാര്‍ മുന്നേറുമ്പോഴാണ് ഇതിനു കളങ്കം ചാര്‍ത്തുന്ന രീതിയില്‍ നിയമന വിവാദം ഉണ്ടായത്. ഇ പി ജയരാജന്‍ രാജിവച്ചെങ്കിലും അത് മന്ത്രിസഭയ്ക്കും പാര്‍ട്ടിക്കും വലിയ കളങ്കമാണ് ഉണ്ടാക്കിയതെന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളില്‍ നിന്നു സംസാരിച്ച പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss