|    Oct 21 Sun, 2018 3:19 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പി കെ ശശി: നടപടി സംബന്ധിച്ച് അനിശ്ചിതത്വം

Published : 13th October 2018 | Posted By: kasim kzm

തിരുവനന്തപുരം: പി കെ ശശി എംഎല്‍എക്കെതിരായ സിപിഎം അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിന്‍മേല്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് അനിശ്ചിതത്വം. റിപോര്‍ട്ട് ഇന്നലെ സംസ്ഥാന സെക്രേട്ടറിയറ്റ് ചര്‍ച്ച ചെയ്തില്ല. സമാന ആരോപണം നേരിട്ട ഗോപി കോട്ടമുറിക്കലിനെയും പി ശശിയെയും നേരത്തേ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. അതുകൊണ്ടുതന്നെ ശശിയുടെ കാര്യത്തിലും ഈ നിലയ്ക്കുള്ള നടപടിയുണ്ടാവണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം മരവിപ്പിക്കുന്ന നടപടിയിലേക്കു പോയാല്‍ എംഎല്‍എ സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായേക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. ഇത് ഒഴിവാക്കിക്കൊണ്ടും യുവതിയെ തൃപ്തിപ്പെടുത്തിക്കൊണ്ടുമുള്ള അച്ചടക്ക നടപടിക്കാണ് സിപിഎം ആലോചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss