|    Jan 23 Mon, 2017 8:09 am

പി കെ രാഗേഷ് കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍

Published : 1st July 2016 | Posted By: SMR

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറായി പി കെ രാഗേഷിനെ തിരഞ്ഞെടുത്തു. ഇന്നലെ കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ പി ബാലകിരണിന്റെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 55 അംഗ കൗണ്‍സിലംഗങ്ങളില്‍ 28 പേരുടെ വോട്ട് പി കെ രാഗേഷിന് ലഭിച്ചു. യുഡിഎഫിലെ സി സമീറിന് 27 വോട്ടും ലഭിച്ചു. ഇതോടെ ഏറെ നാളത്തെ നാടകീയതയ്ക്കും അനിശ്ചിതത്വത്തിനുമാണ് വിരാമമായത്.
കൗണ്‍സിലില്‍ 27 അംഗങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും തുല്യനിലയിലാണ്. കോണ്‍ഗ്രസ് വിമതനായി പഞ്ഞിക്കയില്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച പി കെ രാഗേഷിന്റെ പിന്തുണയോടെയാണ് സിപിഎമ്മിലെ ഇ പി ലത കോര്‍പറേഷന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ പി കെ രാഗേഷ് വിട്ടുനിന്നതിനെ തുടര്‍ന്ന് നറുക്കെടുപ്പിലാണ് ലീഗിലെ സി സമീര്‍ ഡെപ്യൂട്ടി മേയറായത്. എന്നാല്‍, എല്‍ഡിഎഫ് ഡെപ്യൂട്ടി മേയര്‍ക്കെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ 13ന് കൗണ്‍സില്‍ ചേരുന്നതിന് തൊട്ടുമുമ്പ് സി സമീര്‍ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. പിന്നീട് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി യോഗം ചേര്‍ന്ന് പി കെ രാഗേഷിനെ ഡെപ്യൂട്ടിമേയര്‍ സ്ഥാനത്തേക്ക് മല്‍സരിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക