|    Jan 21 Sat, 2017 3:45 am
FLASH NEWS

പി കെ ജയലക്ഷ്മി ഇന്ന് മാനന്തവാടി മുനിസിപ്പാലിറ്റിയില്‍

Published : 10th April 2016 | Posted By: SMR

മാനന്തവാടി: നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മി ഇന്ന് മാനന്തവാടി മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തും.
സന്ദര്‍ശന പരിപാടികള്‍ രാവിലെ ഒമ്പതിന് കണിയാരം സെന്റ് ജോസഫ്‌സ് ടിടിഐ പരിസരത്ത് ആരംഭിക്കും. മാനന്തവാടി നഗരത്തിനോട് ചേര്‍ന്ന വിവിധ പ്രദേശങ്ങളിലെ പര്യടനത്തിനു ശേഷം ഉച്ചകഴിഞ്ഞ് പയ്യംപള്ളി മേഖലയിലാണ് സ്ഥാനാര്‍ഥി എത്തുക.
മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഡെന്നിസ് കണിയാരം, പയ്യംപള്ളി മണ്ഡലം പ്രസിഡന്റ് സണ്ണി ജോസ് ചാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥി പര്യടനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു.
വിവിധ കുടുംബയോഗങ്ങളിലും പി കെ ജയലക്ഷ്മി പങ്കെടുക്കും. നാളെ എടവക ഗ്രാമപ്പഞ്ചായത്തിലാണ് സ്ഥാനാര്‍ഥിയുടെ പര്യടനം. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ലീഗ് ഹൗസില്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുടെ വിപുലമായ യോഗം നടന്നു.
മണ്ഡലം തലത്തിലുള്ള കണ്‍വന്‍ഷനുകള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി മുഴുവന്‍ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ നിലവില്‍ വരും. ഗ്രാമപ്രദേശങ്ങളിലടക്കം പ്രചാരണ പരിപാടിയുടെ ഭാഗമായി ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക