|    May 24 Wed, 2017 3:38 pm
FLASH NEWS

പി കെ ജയലക്ഷ്മിയുടെ പരാജയം: ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതൃത്വം

Published : 25th May 2016 | Posted By: SMR

മാനന്തവാടി: നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയം കോണ്‍ഗ്രസ് നേതൃത്വവും യുഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയും ഏറ്റെടുക്കുന്നതായും ഇതിന്റെ പേരില്‍ ഡിസിസി ഭാരവാഹികളെ മാറ്റണമെന്ന് ആവശ്യപ്പെടാന്‍ പുറത്തുള്ളവര്‍ക്ക് അവകാശമില്ലെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ കോണ്‍ഗ്രസ്സില്‍ ഭിന്നതയുണ്ടാക്കുന്നവര്‍ സിപിഎമ്മിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്.
പി കെ ജയലക്ഷ്മിക്കെതിരേ ഇരുളിന്റെ മറവില്‍ പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ നടപടിക്ക് വിധേയരാവുകയും വര്‍ഗീയത പരത്തുന്ന വിധത്തില്‍ പ്രസംഗിക്കുകയും ചെയ്തവര്‍ക്ക് ജനപിന്തുണയുള്ള കെ എല്‍ പൗലോസിനെയും എന്‍ ഡി അപ്പച്ചനെയും പുറത്താക്കണമെന്ന് ആവശ്യപ്പെടാന്‍ അര്‍ഹതയില്ല. യുഡിഎഫ് പരാജയങ്ങളില്‍ നിന്നു പാഠങ്ങളുള്‍ക്കൊണ്ട് പോരായ്മകള്‍ പരിഹരിച്ച് ജനപക്ഷത്ത് നിന്ന് മുന്നോട്ടുപോവും. ഡിസിസി സെക്രട്ടറിമാരായ എന്‍ കെ വര്‍ഗീസ്, എക്കണ്ടി മൊയ്തുട്ടി, പി വി ജോര്‍ജ്, മംഗലശ്ശേരി മാധവന്‍, അപ്പച്ചന്‍ കുറ്റിയോട്ടില്‍, എ പ്രഭാകരന്‍, ചിന്നമ്മ ജോസ്, കെ ജെ പൈലി പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day