|    Oct 15 Mon, 2018 7:00 pm
FLASH NEWS
Home   >  Kerala   >  

പി കെ ഖാലിദ് അലവി നിര്യാതനായി

Published : 10th September 2017 | Posted By: shadina sdna

ദോഹ: ഖത്തറില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന രാമനാട്ടുകര ഐക്കരപ്പടി സ്വദേശി പൂഴികുന്നുമ്മല്‍ പി കെ ഖാലിദ് അലവി (42) ദോഹയില്‍ നിര്യാതനായി. ഇന്നലെ രാവിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.ഭാര്യ: ലൈല. മക്കള്‍: അഫ്ര, അംന, ആദില്‍, ഹംദാന്‍. പിതാവ്: പരേതനായ അലവി. മാതാവ്: ബിയ്യാത്തു.
മാപ്പിളപ്പാട്ടുകള്‍ ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. അഷറഫുല്‍ അമ്പിയാ രാജന് പൂമകള്‍ ഫാത്തിമത്ത് സുഹറ, രാരീരം പാടാന്‍ ഇനി വരുമോ തുടങ്ങി പ്രശസ്ത ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ രചനയാണ്.നിരവധി ആനുകാലികങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss