|    Oct 20 Fri, 2017 10:57 am
FLASH NEWS
Home   >  Todays Paper  >  page 11  >  

പി കശ്യപിന്റെ ഒളിംപിക് മോഹം പൊലിഞ്ഞു

Published : 6th April 2016 | Posted By: SMR

ന്യൂഡല്‍ഹി: മുന്‍ ഒളിംപ്യനും കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവുമായ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ താരം പി കശ്യപിനു ജൂണില്‍ നടക്കാനിരിക്കുന്ന റിയോ ഒളിംപിക്‌സ് നഷ്ടമാവും. പരിക്കിനെത്തുടര്‍ന്നാണ് താരത്തിന്റെ ഒളിംപിക്‌സ് മോഹം പൊലിഞ്ഞത്.
ഈ മാസം നടക്കാനിരിക്കുന്ന മലേസ്യന്‍ സൂപ്പര്‍ സീരീസ്, സിംഗപ്പൂര്‍ ഓപണ്‍ ചാംപ്യന്‍ഷിപ്പുകളില്‍ മികച്ച പ്രകടനം നടത്തി ഒളിംപിക്‌സ് യോഗ്യത കരസ്ഥാമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു കശ്യപ്. എന്നാല്‍ പരിക്ക് വില്ലനായതോടെ ഈ ചാംപ്യന്‍ഷിപ്പുകളില്‍ നിന്നു താരത്തിനു വിട്ടുനില്‍ക്കേണ്ടിവന്നു.
കരിയറിലെ ഏറ്റവും വലിയ പരിക്ക് അലട്ടുന്ന കശ്യപ് എത്രയും പെട്ടെന്ന് ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു. ”പരിക്ക് ഞാന്‍ കരുതിയതിനേക്കാള്‍ ഭീകരമാ ണ്. ഈ മാസം ഒരു ടൂര്‍ണമെ ന്റില്‍പ്പോലും എനിക്കു കളിക്കാനാവില്ല. ആദ്യഘട്ട ചികില്‍സാവേളയില്‍ രണ്ടാഴ്ച കൊണ്ട് ആരോഗ്യം വീണ്ടെടുക്കാനാവുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ ഇതില്‍ പിഴവുപറ്റിയതില്‍ കടുത്ത നിരാശയും ദുഃ ഖവും എനിക്കുണ്ട്”- കശ്യപ് നിരാശയോടെ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക