|    Oct 18 Thu, 2018 2:21 am
FLASH NEWS

പി കരുണാകരന്‍ എംപിയുടെ രാപകല്‍ സമരം രാഷ്ട്രീയ തട്ടിപ്പെന്ന ആക്ഷേപം ശക്തമാവുന്നു

Published : 22nd September 2017 | Posted By: fsq

 

നീലേശ്വരം: പള്ളിക്കര റെയില്‍വേ മേല്‍പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എംപി മൂന്ന് ദിവസം നടത്തിയ രാപകല്‍ സമരം രാഷ്ട്രീയ തട്ടിപ്പാണെന്ന ആക്ഷേപം ശക്തമാകുന്നു. കഴിഞ്ഞ 19ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റോഡ് ആന്റ് ബ്രിഡ്ജ്‌സ് വിഭാഗം റീജ്യണല്‍ ഓഫിസര്‍ ദ്വിവേദി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2017 മെയ് 15ന് തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലും പി കരുണാകരനും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ചര്‍ച്ചയില്‍ മേല്‍പാലത്തിന് ആറ് വരിപാത നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കുകയും ഇതില്‍ മൂന്ന് ലൈന്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. സേതുഭാരതം പദ്ധതിയനുസരിച്ച് ഇതിനുള്ള പേപ്പര്‍ ജോലികള്‍ ഈമാസം 25നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം അറിയാമായിരുന്നിട്ടും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിമാത്രമാണ് എംപി സമരം നടത്തിയെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് നേരത്തെ പുറപ്പെടുവിച്ച ഉത്തരവില്‍ നിന്നും യാതൊരു മാറ്റവും വരുത്താതെയാണ് തിരുവനന്തപുരത്തെ ചര്‍ച്ചയില്‍ നിലപാട് അറിയിച്ചത്. ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ നേരത്തെ അനുവദിച്ച 40കോടി രൂപ 60 കോടി രൂപയായി ഉയര്‍ത്തുക മാത്രമാണ് ചെയ്തത്. സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനം നടക്കുന്നതിനിടയില്‍ മേല്‍പാലത്തിന് വേണ്ടി കഴിഞ്ഞ 13 വര്‍ഷത്തിലധികം കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച എംപിക്ക് യാതൊന്നും ചെയ്യാന്‍ പറ്റാത്ത ജാള്യത മറക്കാനാണ് സമരം നടത്തിയതെന്നാണ് എല്‍ഡിഎഫ് ഒഴികെയുള്ള രാഷ്ട്രീയ കക്ഷികള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്തത് മലയോര ഹൈവേയെ കുറിച്ചും തീരദേശ ഹൈവേ കുറിച്ചും ചര്‍ച്ച ചെയ്യാനായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss