|    May 23 Tue, 2017 8:25 pm
FLASH NEWS

പി.എസ്.സി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

Published : 21st September 2016 | Posted By: mi.ptk

PSC

പത്തനംതിട്ട: പി.എസ്.സി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് കൂടല്‍ പോലീസിന്റെ പിടിയിലായി. കോട്ടയം മണര്‍കാട് കല്ലുവാളന്‍ വീട്ടില്‍ രതീഷി(39) നെയാണ് കൂടല്‍ എസ്.ഐ. യു ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മണര്‍കാട്ടുനിന്ന് അറസ്റ്റ് ചെയ്തത്. കൂടല്‍ സ്വദേശികളായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് പ്രതി 5,87,000 രൂപയാണ് തട്ടിയെടുത്തത്. പി.എസ്.സി ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയ രതീഷ് അതിരുങ്കല്‍ പാക്കണ്ടം  സ്വദേശികളായ രാഹുല്‍, പ്രണവ്, ജിതിന്‍ എന്നിവരെ സമീപിച്ച് പി.എസ്.സിയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി. ഇതിനുശേഷം പലതവണയായി രാഹുലിന്റെ കൈവശത്തുനിന്നും 85,000 രൂപയും പ്രണവിന്റെ കൈവശത്തുനിന്നും 4,15,000 രൂപയും ജിതിന്റെ കൈവശത്തുനിന്നും 87,000 രൂപയും നേരിട്ടും പ്രതിയുടെ പിതാവ് രാജുവിന്റെ കോട്ടയം മണര്‍കാട്ടെ  എസ്.ബി.ടി ശാഖ വഴിയുമാണ് പണം തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികളില്‍ പ്രണവിന്റെ മാതാവ് ജില്ലാ പൊലീസ് ചീഫിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രതീഷ് കൂടല്‍ പോലീസിന്റെ കസ്റ്റഡിയിലാകുന്നത്. മുമ്പും പ്രതി സമാനമായ തട്ടിപ്പുകള്‍ നടത്തി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മണര്‍കാട് സ്‌റ്റേഷനില്‍ മൂന്നും കുറുപ്പുംപടി സ്‌റ്റേഷനില്‍ ഒന്നും കിടങ്ങൂര്‍ സ്‌റ്റേഷനില്‍ രണ്ടും കേസുകള്‍ രതീഷിനെതിരെയുണ്ട്്. വളരെ തന്ത്രപരമായിട്ടാണ് ്രപതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day