|    Dec 19 Wed, 2018 6:55 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പി എസ് ശ്രീധരന്‍പിള്ള കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് സര്‍ക്കാര്‍

Published : 14th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്് അഡ്വ. പി എസ് ശ്രീധരന്‍പിള്ള കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കലാപമുണ്ടാക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിച്ചുവെന്ന പേരിലുള്ള കേസ് നിലനില്‍ക്കില്ലെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ശ്രീധരന്‍പിള്ള നല്‍കിയ ഹരജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. നിയമം ലംഘിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും അക്രമികള്‍ ഈ ആഹ്വാനം ഉള്‍ക്കൊണ്ട് അതിക്രമം കാട്ടിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. നിയമലംഘനം നടത്തണമെന്ന് അണികളോട് ആഹ്വാനം ചെയ്യുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്തു. നിയമലംഘനം നടത്തണമെന്ന് താന്‍ പറഞ്ഞപ്പോള്‍ തന്നെ എട്ടുപേര്‍ ശബരിമലയിലെത്തി നിയമലംഘനം നടത്തിയതായി ശ്രീധരന്‍പിള്ള പറഞ്ഞിട്ടുണ്ട്.
10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോവാതിരിക്കാന്‍ നമ്മള്‍ പോരാട്ടം നടത്തണമെന്നു പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തതിന് തെളിവുണ്ട്. ഇതു നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും കലാപം നടത്താനുമുള്ള ആഹ്വാനമാണ്. സുപ്രിംകോടതിയുടെ വിധിക്കെതിരായ വെല്ലുവിളിയും പ്രതിഷേധവുമാണ്. സ്ത്രീകളെ തടയാന്‍ യുവമോര്‍ച്ച പ്രസിഡന്റിനോട് ആഹ്വാനം ചെയ്യുകയും അത് നടപ്പാക്കുകയും ചെയ്തു.
ക്ഷേത്രനട പൂട്ടുന്നത് കോടതിയലക്ഷ്യമാവില്ലേയെന്ന് ഫോണില്‍ വിളിച്ച് ചോദിച്ച തന്ത്രിയോട് കോടതിയലക്ഷ്യം നടത്താനാണ് ശ്രീധരന്‍പിള്ള ആഹ്വാനം ചെയ്തത്. തിരുമേനി ഒറ്റയ്ക്കല്ലെന്നും നടപടി കോടതിയലക്ഷ്യമാവില്ലെന്നും ആയാല്‍ തന്നെ തങ്ങള്‍ക്കെതിരേ ആദ്യം കേസെടുത്തിട്ടേ തന്ത്രിക്കെതിരേ വരൂവെന്ന് പറഞ്ഞ് ആത്മവിശ്വാസവും നല്‍കി.
ഹരജിക്കാരന്റെ ആഹ്വാനം മുഖവിലയ്‌ക്കെടുത്ത് അക്രമത്തിനു രംഗത്തിറങ്ങിയവരാണ് ചിത്തിര ആട്ടത്തിരുനാളിനായി നട തുറന്നപ്പോള്‍ 52 വയസ്സുകാരിയായ സ്ത്രീക്കും ബന്ധുവിനും നേരെ ക്രൂമ്രായ മര്‍ദനം അഴിച്ചുവിട്ടത്. ഇതുള്‍പ്പെടെ അക്രമവുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ പോലിസ് രജിസ്റ്റര്‍ ചെയ്തതായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss