|    Oct 20 Fri, 2017 6:19 pm
FLASH NEWS

പി എസ് മുഹമ്മദ് കാസിമിന് ഒൗദ്യോഗിക ബഹുമതികളോടെ വിട

Published : 12th October 2016 | Posted By: Abbasali tf

കാഞ്ഞിരപ്പള്ളി: റിട്ട. എസ്പി പി എസ് മുഹമ്മദ് കാസിം പൈനാപള്ളിയുടെ മരണം നാടിനു നഷ്ടപ്പെട്ടത് നല്ലൊരു പൊതു പ്രവര്‍ത്തകനെ. 1969ല്‍ വയനാട് അമ്പലവയല്‍ പോലിസ് സ്‌റ്റേഷനില്‍ എസ്‌ഐ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എസ്പി ആയി തിരുവനന്തപുരത്തെ പോലിസ് അസ്ഥാനത്തു നിന്നു വിരമിച്ച ഇദ്ദേഹം തികച്ചും സത്യസന്ധനായ ഒരു പോലിസ് ഉദ്യോഗസ്ഥനായിരുന്നു.  1987 നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം ആന്റി കറപ്ഷന്‍ ബ്യൂറോയുടെ മേധാവിയായിരുന്നു. പ്രമാദമായ ഒട്ടേറെ വിജിലന്‍സ് കേസുകള്‍ ഇദ്ദേഹം അന്വേഷിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മികച്ച വോളിബോള്‍ താരങ്ങളില്‍ ഒരാളായിരുന്നു കാസിം. കാഞ്ഞിരപ്പള്ളി ഒന്നാം മൈലില്‍ കൊച്ചുറോഡില്‍ പൈനാപ്പള്ളി സെയ്തു മുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. ജോലിയില്‍ നിന്നു വിരമിച്ച ശേഷം കോഴിക്കോട് ജെഡിസി, ഇഖ്്‌റഅ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവയുടെ അഡ്മിനിസ്‌ട്രേറ്ററുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നൈനാര്‍പള്ളി പരിപാലന സമിതി അംഗം, കാഞ്ഞിരപ്പള്ളി മൈക്ക അഡ്മിനിസ്‌ട്രേറ്റര്‍, കാഞ്ഞിരപ്പള്ളി മുസ് ലിം അസോസിയേഷന്‍ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  നൂറുകണക്കിന് നാട്ടുകാരുടേയും ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍  ഔദ്യോഗിക ബഹുമതികളോടെ  കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക