|    Nov 20 Mon, 2017 1:01 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പി എസ് ആന്റണി കമ്മീഷനെതിരായ ചാനലിന്റെ ഹരജി തള്ളി

Published : 9th August 2017 | Posted By: fsq

 

കൊച്ചി: മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്റെ സംഭാഷണമെന്നു പറഞ്ഞ് സംപ്രേഷണം ചെയ്ത വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ രൂപീകരിച്ച പി എസ് ആന്റണി കമ്മീഷനെ ചോദ്യം ചെയ്ത് മംഗളം ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ സാജന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. വിഷയത്തില്‍ പൊതുതാല്‍പര്യം ഉള്‍ക്കൊള്ളുന്നുവെന്നും ഇത്തരം കമ്മിറ്റി രൂപീകരിക്കാന്‍ ഭരണഘടനാപരമായി സംസ്ഥാനസര്‍ക്കാരിന് അധികാരമുണ്ടെന്നും ഹരജി തള്ളി ഹൈക്കോടതി വ്യക്തമാക്കി. മാധ്യമങ്ങള്‍ അനുഭവിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന ഉറപ്പാണ്. ഇതൊരു പൂര്‍ണ സ്വാതന്ത്ര്യമല്ല. പൊതുസമൂഹത്തില്‍ കേള്‍ക്കാനാഗ്രഹിക്കാത്തതു കേള്‍പ്പിക്കാനുള്ള സ്വാതന്ത്ര്യമല്ല ഇത്. പൊതുതാല്‍പര്യത്തെ ബാധിക്കുന്ന വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നടപടിയില്‍ തെറ്റില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സംഭാഷണം സംപ്രേഷണം ചെയ്തതില്‍ നിയമവിരുദ്ധമായ കൃത്യങ്ങളോ ഗൂഢാലോചനയോ ഉണ്ടായിട്ടുണ്ടോ എന്നിവ പരിശോധിക്കാനാണ് മാര്‍ച്ച് 29ന് ചേര്‍ന്ന മന്ത്രിസഭായോഗം കമ്മീഷന്‍ രൂപീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക