|    Jun 21 Thu, 2018 3:22 pm
FLASH NEWS

പി എം സഈദ് അവാര്‍ഡ് അഷ്‌റഫ് ദോസ്തിന്

Published : 10th January 2017 | Posted By: fsq

 

കാളികാവ്: നാഷനല്‍ സ്റ്റുഡന്‍സ് യൂനിയന്‍ ഓഫ് ഇന്ത്യ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റിയുടെ പ്രഥമ പി എം സഈദ് അനുസ്മരണ എക്‌സലന്‍സി അവാര്‍ഡ് കാളികാവിലെ എ പി അഷറഫ് ദോസ്തിനു തുറമുഖ വികസന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നല്‍കി. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചരിത്രം ഇനി ഓര്‍മ എന്ന ശീര്‍ഷകത്തില്‍ എന്‍എസ്‌യുഐ ലക്ഷദ്വീപ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു അവാര്‍ഡ് വിതരണം. ലക്ഷദ്വീപുകാര്‍ക്ക് ഗള്‍ഫ് നാടുകളില്‍ ചെയ്തുവരുന്ന സേവനങ്ങള്‍ പരിഗണിച്ചാണ് അശ്‌റഫ് ദോസ്തിന് അവാര്‍ഡ് നല്‍കിയതെന്ന് സംഘാടകര്‍ പറഞ്ഞു. പി എം സഈദിന്റെ മകനും ലക്ഷദ്വീപ് പിസിസി പ്രസിഡന്റുമായ അഡ്വ. ഹംദുല്ല സഈദ്, കോഴിക്കോട് ഡിസിസി പ്രിസിഡന്റ് അഡ്വ. ടി സിദ്ധീഖ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss