|    Jul 19 Thu, 2018 5:51 am
FLASH NEWS

‘പി എം ഇസ്മായില്‍ മറ്റുള്ളവര്‍ക്കായി ജീവിച്ച കര്‍മയോഗി’

Published : 8th September 2017 | Posted By: fsq

 

കക്കോവ്: വിശ്രമമില്ലാത്ത പൊതുപ്രവര്‍ത്തനത്തിലൂടെ മറ്റുള്ളവര്‍ക്കായി ജീവിച്ച് അണഞ്ഞുതീര്‍ന്ന കര്‍മ്മയോഗിയായിരുന്നു വാഴയൂരിലെ പി എം ഇസ്മായിലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. വാഴയൂര്‍ പഞ്ചായത്ത് മുസ്്‌ലിംലീഗ് കമ്മറ്റി കാരാടില്‍ സംഘടിപ്പിച്ച പി എം ഇസ്മായില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഴയൂര്‍ പാലിയേറ്റീവ് കെയര്‍ അസോസിയേഷനു ജിസിസി-കെഎംസിസി വാഴയൂര്‍ പഞ്ചായത്ത് കമ്മറ്റി നല്‍കുന്ന വാഹനത്തിന്റെ താക്കോല്‍ദാനവും അദ്ദേഹം നിര്‍വഹിച്ചു. പി കെ സി അബ്ദുര്‍റഹ്്മാന്‍ അധ്യക്ഷതവഹിച്ചു. ഇസ്്മായില്‍ ഫൗണ്ടേഷന്‍ ഫോര്‍ വെല്‍ഫെയര്‍ ആക്ടിവിറ്റീസ് (ഇഫ്‌വ)യുടെ ബ്രോഷര്‍ പ്രകാശനം പി കെ കുഞ്ഞാലിക്കുട്ടി എംപി നിര്‍വഹിച്ചു. സംഘാടക സമിതി പ്രസിദ്ധീകരിച്ച സപ്ലിമെന്റിന്റെ പ്രകാശനം ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മുസ്്‌ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി സ്മാരക പ്രഭാഷണവും ചന്ദ്രിക പത്രാധിപര്‍ സി പി സൈതലവി പ്രഭാഷണവും നടത്തി. അഡ്വ. കെ എന്‍ എ ഖാദര്‍, ഉമ്മര്‍ പാണ്ടികശാല, ടി വി ഇബ്രാഹിം എംഎല്‍എ, പി അബ്ദുല്‍ഹമീദ് എംഎല്‍എ, കെ മുഹമ്മദുണ്ണി ഹാജി, കെ പി മുഹമ്മദ്കുട്ടി, പി എ ജബ്ബാര്‍ഹാജി, അഷ്‌റഫ് മടാന്‍, പി എം എ സമീര്‍, നസീം പുളിക്കല്‍, പി രായിന്‍കുട്ടി, സി കെ ഷാക്കിര്‍, സി ബാവ, എം കെ മൂസാ ഫൗലദ്, എം കെ നൗഷാദ്, വി മുഹമ്മദ് ഹാഫിസ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss