|    Mar 23 Thu, 2017 9:50 pm
FLASH NEWS

പിസി ജോര്‍ജിന്റെ ‘ജനപക്ഷ രാഷ്ട്രീയം’ഡിസംബറില്‍

Published : 12th October 2016 | Posted By: G.A.G

pc-george-01

പത്തനാപുരം: തന്റെ പുതിയ പാര്‍ട്ടിയായ ‘ജനപക്ഷരാഷ്ട്രീയ’ത്തിന്റെ പ്രഖ്യാപനവും ഉദ്ഘാടനവും ഡിസംബര്‍ ആദ്യം ഉണ്ടാകുമെന്ന്  പി സി ജോര്‍ജ് എംഎല്‍എ. കോട്ടയത്തോ തിരുവനന്തപുരത്തോ വച്ചാകും പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുകയെന്നും ജോര്‍ജ്ജ് പത്തനാപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സാംസ്‌കാരിക സംഘടനയായിട്ടാകും രജിസ്‌ട്രേഷന്‍ ചെയ്യുന്നതെന്നും പാര്‍ട്ടി ഇരുമുന്നണികളോടും സമദൂരം പാലിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനതലത്തില്‍ അഞ്ചംഗകമ്മിറ്റി രൂപികരിക്കും. ജില്ലാ കണ്‍വീനര്‍മാരെയും നിയോജകമണ്ഡലം കണ്‍വീനര്‍മാരെയും ഡിസംബറില്‍ പ്രഖ്യാപിക്കും. നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്ളതാണ് കേരളത്തിലെ ജനങ്ങളുടെ ഗതികേടിന് കാരണമെന്നും ഇതെല്ലാം അവസാനിപ്പിക്കാനാണ് പുതിയ സംഘടനയ്ക്ക് രൂപം കൊടുക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു.

(Visited 303 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക