|    Oct 22 Mon, 2018 12:16 am
FLASH NEWS
Home   >  Todays Paper  >  page 11  >  

പിവി സിന്ധുവിനെ കായിക മന്ത്രാലയം പത്മഭൂഷണ് ശുപാര്‍ശ ചെയ്തു

Published : 26th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനെ കേന്ദ്ര കായിക മന്ത്രാലയം പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു.  രാജ്യത്തെ മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ് ഇത്തവണ സിന്ധുവിന്റെ പേര് മാത്രമാണ് കേന്ദ്ര കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തത്. റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയതും കൊറിയന്‍ ഓപണില്‍ കിരീടം നേടിയതും പരിഗണിച്ചാണ് സിന്ധുവിനെ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. ലോക ബാഡ്്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ട് വെങ്കലവും സിന്ധുവിന്റെ അക്കൗണ്ടിലുണ്ട്. 2016ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരവും 2015ല്‍ പത്മശ്രീ പുരസ്‌കാരവും 2013ല്‍ അര്‍ജുന അവാര്‍ഡും സിന്ധുവിന് ലഭിച്ചിട്ടുണ്ട്. 2016ല്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനും ടെന്നിസ് താരം സാനിയ മിര്‍സയ്ക്കും പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചിരുന്നു. നേരത്തെ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ ബിസിസിഐ പത്മഭൂഷണ് ശുപാര്‍ശ ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss