|    Oct 22 Sun, 2017 3:44 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പിഴയില്ലാതെ വൈദ്യുതി ബില്ല് അടയ്ക്കാനുള്ള തിയ്യതി നീട്ടി

Published : 17th September 2016 | Posted By: SMR

തിരുവനന്തപുരം: പിഴ കൂടാതെ വൈദ്യുതി ബില്ല് അടയ്ക്കാനുള്ള തിയ്യതി നീട്ടി. 2016 സപ്തംബര്‍ 9, 10 തിയ്യതി രേഖപ്പെടുത്തി ഉപഭോക്താക്കള്‍ക്കു നല്‍കിയ വൈദ്യുതി ബില്ലില്‍ പിഴകൂടാതെ വൈദ്യുതി ചാര്‍ജ് അടയ്‌ക്കേണ്ടത് 19, 20 തിയ്യതികളിലാണ്.
എന്നാല്‍, ഓണം പ്രമാണിച്ച് തുടര്‍ച്ചയായ അവധികള്‍ക്കു ശേഷം കാഷ് കൗണ്ടറില്‍ പണമടയ്ക്കാന്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പിഴകൂടാതെ പണമടയ്ക്കാനുള്ള തിയ്യതി നീട്ടി നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതനുസരിച്ച് 2016 സപ്തംബര്‍ 9, 10 തിയ്യതി രേഖപ്പെടുത്തി  വൈദ്യുതി ബില്ല് ലഭിച്ച ഉപഭോക്താക്കള്‍ക്ക് പിഴകൂടാതെ വൈദ്യുതി ചാര്‍ജ് അടയ്ക്കാനുള്ള തിയ്യതി സപ്തംബര്‍ 19, 20 എന്നതിനു പകരം സപ്തംബര്‍ 22 വരെയാണു നീട്ടിനല്‍കിയത്.
എല്ലാ ഉപഭോക്താക്കളും ഈ അവസരം വിനിയോഗിക്കണമെന്ന് ബോര്‍ഡ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക