|    Mar 25 Sat, 2017 1:28 pm

പിള്ളയുടെ വാര്‍ത്താസമ്മേളനം കുറ്റസമ്മതമായി

Published : 3rd August 2016 | Posted By: SMR

കൊല്ലം: തന്റെ വിവാദ പ്രസംഗം ന്യായീകരിക്കാന്‍ ബാലകൃഷ്ണപ്പിള്ള വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം കുറ്റസമ്മതമായി മാറുന്ന നിലയിലായി. പള്ളിവികാരിയുടെയും പള്ളി ഇമാമിന്റെയും പ്രസംഗങ്ങള്‍ ആരും റിപോര്‍ട്ട് ചെയ്യാറില്ല.
സമുദായ സംഘടനയുടെ യോഗത്തിലാണു താന്‍ പ്രസംഗിച്ചത്.  പൊതുജന മധ്യത്തിലല്ല. പുറത്തുപറയാന്‍ പറ്റാത്ത കാര്യങ്ങളും സമുദായത്തിന്റെ യോഗത്തില്‍ പറയേണ്ടിവരും. ഇതു വിവാദമാക്കിയതിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായി പിള്ള ആരോപിച്ചു.
വൈരനിര്യാതന ബുദ്ധിയോടെ ചിലര്‍ തനിക്കെതിരേ നീങ്ങുകയായിരുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കിലും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. പുതിയ കരയോഗങ്ങളുടെ  ആവശ്യകത ചൂണ്ടിക്കാട്ടാന്‍ വേണ്ടിയാണ് ക്രിസ്ത്യന്‍ പള്ളികളുടെ ഉദാഹരണം പറഞ്ഞത്. വര്‍ധിച്ചുവരുന്ന നായശല്യത്തെക്കുറിച്ച് പറഞ്ഞതും മുസ്‌ലിം പള്ളികളെക്കുറിച്ച് മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞതും എഡിറ്റ് ചെയ്യുകയായിരുന്നു. ഇതാണു ബാങ്കുവിളിയെ അധിക്ഷേപിച്ചെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടത്.
താന്‍  ന്യൂനപക്ഷവിരുദ്ധനല്ല. എല്ലാ മതത്തെയും ഒരുപോലെയാണു കാണുന്നത്. തന്റെ മുന്‍നിലപാടുകള്‍ പരിശോധിച്ചാല്‍  ഇക്കാര്യം മനസ്സിലാവും. മുസ്‌ലിം സമുദായത്തോടു നല്ല ബന്ധമാണുള്ളത്.  വര്‍ഷം അഞ്ചു പള്ളികളില്‍ പോയി പ്രാര്‍ഥിക്കുന്ന ആളാണു താനെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.

(Visited 101 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക