|    Mar 28 Tue, 2017 10:02 am
FLASH NEWS

പിലിക്കോട് സര്‍വീസ് സഹകരണ ബാങ്കിലെ പണയ തട്ടിപ്പ്; ഇടനിലക്കാരന്‍ ഒമ്പതുലക്ഷം തട്ടി

Published : 26th June 2016 | Posted By: SMR

ചെറുവത്തൂര്‍: പിലിക്കോട് സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു.
തട്ടിപ്പിന് ഉപയോഗിച്ച മുക്കുപണ്ടം കാഞ്ഞങ്ങാട്ടെ ഒരു ജ്വല്ലറിയില്‍ നിന്ന് എത്തിച്ചുകൊടുത്ത പിലിക്കോട് സ്വദേശി സി സുബാഷി(40)നെയാണ് നീലേശ്വരം സിഐ അറസ്റ്റ് ചെയ്തത്. അഞ്ച് തവണകളായി ഇയാള്‍ മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി ബാങ്കില്‍ നിന്ന് 9.52 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ട്. 56 ഇടപാടുകളിലൂടെയാണ് പിലിക്കോട് ബാങ്കില്‍ തട്ടിപ്പ് നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 80.45 ലക്ഷം രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്. ഇതില്‍ 23 ഇടപാടിലും മുക്കുപണ്ടം എത്തിച്ചത് അറസ്റ്റിലായ സുഭാഷാണെന്ന് പോലിസ് പറഞ്ഞു.
അതിനിടെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളായ ബ്രാഞ്ച് മാനേജര്‍ ശരത് ചന്ദ്രന്‍, അപ്രൈസര്‍ കുഞ്ഞിരാമന്‍ എന്നിവരെ ബാങ്കിലെത്തിച്ച് തെളിവെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day