|    Jan 24 Tue, 2017 12:54 pm
FLASH NEWS

പിലാത്തറ-പാപ്പിനിശ്ശേരി റോഡ് പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

Published : 30th January 2016 | Posted By: SMR

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ടി വി രാജേഷ് എംഎല്‍എ അവലോകന യോഗത്തില്‍ നിര്‍ദേശിച്ചു. കണ്ണപുരം പഞ്ചായത്ത് ഓഫിസ് വരെയുള്ള ഭാഗം എത്രയും വേഗം ടാര്‍ ചെയ്യും. ബാക്കി 2.1 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ ഇടാന്‍ 60 ലക്ഷം രൂപ കെഎസ്ടിപി നല്‍കണമെന്ന് ജല അതോറിറ്റി എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. കെഎസ്ടിപി സ്റ്റിയറിങ് കമ്മിറ്റിക്ക് ഉടന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. പഴയങ്ങാടി മുട്ടുകണ്ടി റോഡില്‍ കുടിവെള്ളത്തിനായി 70 മീറ്റര്‍ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കും.
ചെറുതാഴം ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന കല്ല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളും പാലങ്ങളും കെഎസ്ടിപി പദ്ധതികളുടെയും ജല അതോറിറ്റി പ്രവൃത്തികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അ ദ്ദേഹം.ഏഴോം കോട്ടക്കീല്‍ പാലം നിര്‍മ്മാണം മാര്‍ച്ച് 15നകം പൂര്‍ത്തിയാക്കും.
ഇരിണാവ് ഡാം പാലം നിര്‍മിക്കാനുള്ള 16.17 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് ഭരണാനുമതിക്ക് സമര്‍പ്പിച്ചതായി പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ചെറുകുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയം (1.60 കോടി) നിര്‍മാണം ഫെബ്രവരി 26നു പൂര്‍ത്തിയാക്കും. മാടായി എഇഒ ഓഫിസ് കെട്ടിടം പ്രവൃത്തി പൂര്‍ത്തിയായി. പരിയാരം ആയൂര്‍വേദ കോളജ് അമ്മയുംകുഞ്ഞും ആശുപത്രി കെട്ടിടം നിര്‍മാണം ഉടന്‍ തുടങ്ങും.
പിലാത്തറ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് കെട്ടിടം 2016 നവംബറില്‍ പൂര്‍ത്തിയാക്കും. കുഞ്ഞിമംഗലം എന്‍സിസി ബറ്റാലിയന്‍ കെട്ടിടം മാര്‍ച്ച് 15നകം പൂര്‍ത്തീകരിക്കും. മാടായി വെങ്ങര ഐടിഐ മെന്‍സ് ഹോസ്റ്റല്‍ കെട്ടിട നിര്‍മാണം പുരോഗമിക്കുകയാണ്. ദേശീയ പാതയില്‍ 6 ബസ്‌ബേകളുടെ നിര്‍മാണം ഫെബ്രവരി 15നകം പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. എടാട്ട്(വലതു ഭാഗം), എടാട്ട് പയ്യന്നൂര്‍ കോളജ് സ്റ്റോപ്(ഇടതുഭാഗം), ഏഴിലോട്, മാരിയമ്മന്‍ കോവില്‍ സ്റ്റോപ്പ്(വലതുഭാഗം), സെന്‍ട്രല്‍ സ്‌കൂള്‍ സ്റ്റോപ്പ് എന്നിവിടങ്ങളിലാണ് ബസ് ബേ സ്റ്റാപിക്കുക. മാങ്ങാട്, ഹാജി മൊട്ട(ഇരുഭാഗവും), ധര്‍മശാല എന്നിവിടങ്ങള്‍ ബസ് ബേ നിര്‍മിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. എരിപുരം-കുപ്പം റോഡ് നിര്‍മിക്കുന്നതില്‍ ഡെപ്പോസിറ്റ് തുകയില്‍ ബാക്കി വന്ന 35 ലക്ഷം ഉപയോഗിച്ച് ഏഴോം കൈവേലിയില്‍ പുതിയ ഡ്രൈനേജ് സ്ഥാപിക്കാനും നെരുവമ്പ്രം കുറുവാട് ഇറക്കം വരെ റീടാര്‍ ചെയ്യാനും നിര്‍ദേശം നല്‍കി.
ചന്ദപുര-മാതമംഗലം റോഡ് മെക്കാഡം ടാറിങിന് 3.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സാങ്കേതികനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഭരണാനുമതി ലഭിച്ച 2 കോടിയുടെ ഗ്രാമീണ റോഡുകള്‍ രണ്ടാഴ്ചയ്ക്കകം ടെന്‍ഡര്‍ ചെയ്യും. യോഗത്തില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പ്രഭാവതി(ചെറുതാഴം), കെ വി രാമകൃഷ്ണന്‍(കണ്ണപുരം), പി കെ.ൃ ഹസന്‍കുഞ്ഞി(ചെറുകുന്ന്), ഡി വിമല(ഏഴോം), ഇ പി ഓമന(കല്ല്യാശേരി), വി വി ചന്ദ്രന്‍(പട്ടുവം) കെ വി രാമകൃഷ്ണന്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വിശ്വപ്രകാശ്, ജല അതോറിറ്റി എഇമാരായ ഗോപാലന്‍, സി ദേവേശന്‍, കെഎസ്ടിപി ആര്‍ഡിഎസ് മാനേജര്‍ കെ കെ അനില്‍ കുമാര്‍, കണ്‍സള്‍ട്ടന്റ് എം രാമചന്ദ്രന്‍, ജല അതോറിറ്റി അസി. എക്‌സി. എന്‍ജിനീയര്‍ കെരമേശന്‍, എന്‍എച്ച് എഇ പി എം യമുന, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എഇ വി മണിലാല്‍, തളിപ്പറമ്പ് റോഡ്‌സ് എഇ പി ടി രത്‌നാകരന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 87 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക