|    Sep 22 Sat, 2018 6:45 pm
FLASH NEWS

പിലാക്കാവ് മണിയന്‍കുന്നില്‍ വന്‍ ഉരുള്‍പൊട്ടല്‍

Published : 19th August 2018 | Posted By: kasim kzm

മാനന്തവാടി: പിലാക്കാവ് മണിയന്‍കുന്നില്‍ വന്‍ ഉരുള്‍പൊട്ടല്‍. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് മണിയന്‍കുന്നില്‍ ഉരുള്‍പൊട്ടലുണ്ടായത്. ജനവാസമേഖലയോട് ചേര്‍ന്ന വനത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. 20ഓളം കുടുംബങ്ങളുള്ള ഇവിടെ 10 അടിയോളം ഉയരത്തില്‍ മണ്ണും വെള്ളവും ഒലിച്ചിറങ്ങുന്നതു കണ്ട് ആളുകള്‍ ബഹളംവച്ച് ഓടുകയായിരുന്നു.
പ്രദേശവാസികളെ മുഴുവനായി ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഏറെ ദൂരം മണ്ണും വെള്ളവും വന്‍ മരങ്ങളും നിരങ്ങിനീങ്ങി. പിലാക്കാവ്-മണിയന്‍കുന്ന് റോഡ് വരെ ഇതിന്റെ വ്യാപ്തിയുണ്ട്. അടുത്തകാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ പിലാക്കാവ്-തൃശ്ശിലേരി റോഡ് ഇതോടെ ഗതാഗതയോഗ്യമല്ലാതായി. തൃശ്ശിലേരി തച്ചരക്കൊല്ലിയിലും ഉരുള്‍പൊട്ടലുണ്ടായി. 150 മീറ്ററോളം ദൂരം മണ്ണും മരങ്ങളും നിരങ്ങിനീങ്ങി. ഇവിടെയുള്ള കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചു.
വ്യാപക കൃഷിനാശവുമുണ്ടായി. പിലാക്കാവ്, പഞ്ചാരക്കൊല്ലി, തച്ചരക്കൊല്ലി തുടങ്ങി അടുത്തടുത്ത പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതോടെ ജനങ്ങള്‍ ഭീതിയിലായി. പിലാക്കാവില്‍ മാത്രം മൂന്നു ദുരിതാശ്വാസ ക്യാംപുകളിലായി 246 ആളുകളെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. സന്നദ്ധ സംഘടനകളും നാട്ടുകാരും നല്‍കുന്ന സഹായങ്ങള്‍ കൊണ്ടാണ് മിക്ക ക്യാംപുകളും മുന്നോട്ടുപോവുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss