|    Oct 20 Fri, 2017 6:13 pm
FLASH NEWS

പിറവന്തൂരില്‍ പുലിയുടെ ആക്രമണം; അഞ്ച് ആടുകളെ കടിച്ചു കൊന്നു

Published : 11th July 2016 | Posted By: SMR

പത്തനാപുരം: പത്തനാപുരം പിറവന്തൂരില്‍ അഞ്ച് ആടുകളെ പുലി കടിച്ചുകൊന്നു. സംഭവത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തിയില്‍. പിറവന്തൂര്‍ പഞ്ചായത്തില്‍ കറവൂര്‍ ചെറുകടവിലാണ് മൂന്ന് വീടുകളില്‍ വളര്‍ത്തിയിരുന്ന ആടുകളെ പുലി കടിച്ച് കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീടിനോട് ചേര്‍ന്ന ആട്ടിന്‍ കൂട്ടില്‍ നിന്ന് ആടുകളെയാണ് കടിച്ച് കൊന്നത്.

ചെറുകടവ് മൂലവിള പുത്തന്‍ വീട്ടില്‍ ഭാരതി മൂലവിള വീട്ടില്‍ ഷിബു എന്നിവരുടെ രണ്ട് ആടുകളെയും, ബിനു ഭവനില്‍ ബിനുവിന്റെ ഒരാടിനെയുമാണ് പുലി കടിച്ച് കൊന്നത്. ഒരാടിന്റെ പകുതിഭാഗം ഭക്ഷിച്ച ശേഷമാണ് പുലി കടന്ന് കളഞ്ഞത്. ഇന്നലെ രാവിലെയാണ് ആടുകള്‍ കൂട്ടത്തോടെ ചത്ത് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പുലിയുടെ സാന്നിധ്യം വെളിവാക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു. പുലിയാക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ തോട്ടം തൊഴിലാളികളടക്കമുള്ള കുടുംബങ്ങള്‍ ഭീതിയിലാണ്. ഈ മേഖലകളില്‍ രാത്രിയിലും അതി രാവിലെയും ജോലിക്ക് പോകുകയും മടങ്ങുകയും ചെയ്യുന്ന നിരവധി തൊഴിലാളികളുണ്ട്. ഒരാഴ്ചക്ക് മുമ്പ് വെളളം തെറ്റി ഓന്തുപാറക്ക് സമീപം വനത്തിനുള്ളില്‍ പരിക്കേറ്റ നിലയില്‍ പുലിക്കുട്ടിയെ കണ്ടിരുന്നു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക