|    Mar 23 Thu, 2017 5:56 am
FLASH NEWS

പിറവം റോഡ്- കുറുപ്പന്തറ റെയില്‍വേ പാതയിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങി

Published : 2nd October 2016 | Posted By: SMR

കടുത്തുരുത്തി: ഇരട്ടിപ്പിച്ച പിറവം റോഡ്- കുറുപ്പന്തറ റെയില്‍വേ പാതയിലൂടെ തീവണ്ടി ഓടി. വൈകിട്ട് 6.10ഓടെ കോട്ടയത്തു നിന്നും എറണാകുളത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനാണ് ഇതുവഴി ആദ്യം കടത്തിവിട്ടത്.  കുറുപ്പന്തറ സ്റ്റേഷന് സമീപം കട്ട് ആന്റ് കണക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇന്നലെ ഇതുവഴി തീവണ്ടികള്‍ക്ക് നിയന്ത്രമേര്‍പ്പടുത്തിയിരുന്നു.
മള്ളിയൂര്‍ മേല്‍പ്പാലത്തിന് സമീപത്താണ് പഴയതും പുതിയതുമായ പാതകള്‍ തമ്മില്‍ ബന്ധിപ്പിക്കന്ന ജോലികള്‍ പൂര്‍ത്തിയാവാനുണ്ടായിരുന്നത്. പാതകള്‍ തമ്മില്‍ കൂട്ടി യോജിപ്പിക്കുന്നതോടൊപ്പം ഇലക്ട്രിക് ജോലികളും പൂര്‍ത്തിയാകാനുണ്ടായിരുന്നു. ഇത് ഇന്നലെ വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കി. ഇതിന് ശേഷമാണ് 6.10ന് പാസഞ്ചര്‍ ട്രെയിന്‍ കടത്തിവിട്ടത്.
കുറുപ്പന്തറയില്‍ സ്റ്റോപ്പുള്ള പാസഞ്ചര്‍ ട്രെയിന് ജോസ് കെ മാണി എം പി പച്ചക്കൊടികാട്ടിയാണ് യാത്രയാക്കിയത്. മോന്‍സ് ജോസഫ് എംഎല്‍എയും ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. കുറുപ്പന്തറ സ്റ്റേഷനിലെ കട്ട് ആന്‍ഡ് കണക്ഷന്‍ ജോലികള്‍ക്കായി കഴിഞ്ഞ മാസം  24, 25 തീയതികളില്‍ ഇതുവഴി ഗതാഗതം ഭാഗികമായി തടസ്സപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 25നാണ് ഇരട്ടിപ്പിച്ച കുറുപ്പന്തറ-പിറവം റോഡ് റെയിപ്പാതയിലുടെ സുരക്ഷാ കമ്മീഷണര്‍ സുദര്‍ശന്‍ നായിക്കിന്റെ നേത്യത്വത്തില്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയത്. കുറുപ്പന്തറ മുതല്‍-പിറവം റോഡ് വരെയുള്ള പതിനൊന്ന് കിലോമീറ്റര്‍ ദൂരത്താണ് പുതിയതായി പാത ഇരട്ടിപ്പിച്ചത്.  ഇതോടെ എറണാകുളം മുതല്‍ കുറുപ്പന്തറ വരെയുള്ള റെയില്‍പ്പാത ഇരട്ടപ്പാതയായി. റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കായി ചീഫ് എന്‍ജിനീയര്‍ ബി കെ റെഢി, സിവില്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പത്മനാഭന്‍, ഇലക്ട്രിക്കല്‍ ചീഫ് എന്‍ജിനീയര്‍ മോഹനന്‍ പിള്ള, സിഗ്നല്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ സുനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കിയത്.

(Visited 41 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക