|    Feb 21 Wed, 2018 1:10 pm
FLASH NEWS

പിറവം മുനിസിപ്പല്‍ ചെയര്‍മാന്‍ സാബു കെ ജേക്കബിനെതിരേ വിജിലന്‍സ് കോടതി ഉത്തരവ്

Published : 9th August 2017 | Posted By: fsq

 

മൂവാറ്റുപുഴ: പിറവം മുനിസിപ്പല്‍ ചെയര്‍മാന്‍ സാബു കെ ജേക്കബിനെതിരേ അമിത സമ്പാദിച്ചെന്ന പരാതിയില്‍ ത്വരിതാന്വേഷണത്തിന്് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. 2010-15 കാലഘട്ടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും തുടര്‍ന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ എന്ന നിലയിലും പ്രവര്‍ത്തിച്ച് 5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി. പിറവം സ്വദേശി ഇ ജെ തോമസാണ് ഹര്‍ജി ഫയല്‍ ചെയ്തത്. എറണാകുളം ആന്റി കറപ്ക്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ സെല്ലിനോട് സപ്തംബര്‍ 30 നകം അന്വേഷിച്ച് റിപോ ര്‍ട്ട് നല്‍കാനാണ് ജഡ്ജി ഡോക്ടര്‍ ബി കലാംപാഷയുടെ ഉത്തരവ്. ആമ്പല്ലൂരില്‍ നിന്നും മോനിപ്പിളളിയിലേക്ക് റോഡ് വീതി കൂട്ടി നിര്‍മിക്കുന്നതിന് 13 കോടി രൂപ കേന്ദ്രഫണ്ടില്‍ നിന്നും അനുവദിക്കുകയും കരാറുകാരുമായി ഒത്തുകളിച്ച് 3 കോടി 90 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നുമാണ് പ്രധാനപരാതി. പിറവം ആറ്റുതീരം റോഡുപണിയുമായി ബന്ധപ്പെട്ട് 33 ലക്ഷം രൂപയുടെ അഴിമതിയും പിറവം പുഴയുടെ മണല്‍ വില്‍പ്പന നടത്തിയതില്‍ 60 ലക്ഷം രൂപയുടെ അഴിമതിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സാബു ജേക്കബ് ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് 5 കോടി രൂപ മുടക്കി വീട് പണിതിട്ടുള്ളത് അഴിമതിയിലൂടെ സമ്പാദിച്ചിട്ടുള്ള പണംകൊണ്ടാണെന്ന് ഹര്‍ജിയിലെ പ്രധാന ആരോപണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss