|    Dec 14 Fri, 2018 9:32 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പിറവം പള്ളിത്തര്‍ക്ക കേസ്‌സുപ്രിംകോടതി കോടതിയലക്ഷ്യ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചു

Published : 20th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പിറവം പള്ളിത്തര്‍ക്ക കേസിലെ വിധി നടപ്പാക്കാത്തതിന് സംസ്ഥാന ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരേ നല്‍കിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. അതേസമയം, വിധി നടപ്പാക്കാത്തതിന് എതിരായ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹരജി ഹൈക്കോടതി മൂന്നു മാസത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ കേസ് രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശക്തിപരീക്ഷണമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ക്ഷേത്രങ്ങളിലും പള്ളികളിലും പണം കുമിഞ്ഞുകൂടുകയാണ്. ഈ പണമാണ് ശക്തിപരീക്ഷണങ്ങള്‍ നടത്താന്‍ കാരണമെന്നും ബെഞ്ച് നിരീക്ഷിച്ചു. കോടതിവിധി വന്നതിനു ശേഷവും തര്‍ക്കത്തിനു പരിഹാരമായില്ലെന്നു പറഞ്ഞ കോടതി, 1995ല്‍ കോടതി എല്ലാം തീര്‍പ്പാക്കിയതാണെന്നു നിരീക്ഷിച്ചു. മതപരമായ ഇത്തരം തര്‍ക്കങ്ങള്‍ ഞങ്ങളെ അലോസരപ്പെടുത്തുന്നില്ല. ഇത്തരം കേസുകളില്‍ കോടതിയലക്ഷ്യ നടപടി എടുക്കുന്നത് ഗുണകരമല്ല.
യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പിറവം പള്ളിയില്‍ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം നടത്തണമെന്ന് ഏപ്രില്‍ 19ന് സുപ്രിംകോടതി വിധിച്ചിരുന്നു. വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചില്ല എന്നു ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് വിഭാഗമാണ് കോടതിയലക്ഷ്യ ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss