|    Jan 17 Tue, 2017 12:47 pm
FLASH NEWS

പിറവം – കുറുപ്പന്തറ പാത ഇരട്ടിപ്പിക്കല്‍ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

Published : 23rd September 2016 | Posted By: SMR

കൊച്ചി: പിറവം റോഡിനും കുറുപ്പന്തറയ്ക്കും ഇടയിലായി റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ അവസാനഘട്ട ജോലിയുടെ ഭാഗമായി ഈ മാസം 24, 25, ഒക്ടോബര്‍ 1 തിയ്യതികളില്‍ ഇതുവഴിയുള്ള തീവണ്ടി ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
കന്യാകുമാരി-മുംബൈ സിഎസ്ടി എക്‌സ്പ്രസ് 24ന് ആലപ്പുഴ വഴിയാകും സര്‍വീസ് നടത്തുക. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഇതിനു സ്‌റ്റോപ്പുണ്ടാകും. രാവിലെ 11.30ന് എറണാകുളത്തു നിന്നു കായംകുളത്തേക്ക് പുറപ്പെടുന്ന തീവണ്ടിയും വൈകുന്നേരം 5നു കായംകുളത്തു നിന്നു പുറപ്പെടുന്ന പാസഞ്ചറും 24നു സര്‍വീസ് നടത്തില്ല. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസും ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസും  വൈകാന്‍ സാധ്യതയുണ്ട്. കോട്ടയം വഴിയുള്ള കൊല്ലം-എറണാകളം മെമു അരമണിക്കൂര്‍ വൈകി 11.40നു കൊല്ലത്തു നിന്ന്  പുറപ്പെടും.
രാവിലെ 11.30ന് എറണാകുളത്തു നിന്നു കായംകുളത്തേക്കു പുറപ്പെടുന്ന തീവണ്ടിയും വൈകുന്നേരം 5ന് കായംകുളത്തു നിന്നു പുറപ്പെടുന്ന പാസഞ്ചറും രാവിലെ 7.40നു കൊല്ലത്തു നിന്നു പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു സര്‍വീസും ഉച്ച കഴിഞ്ഞ് 2.40ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമുവും രാവിലെ 8.50നു കൊല്ലത്തു നിന്ന് ആലപ്പുഴ വഴി പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു സര്‍വീസും ഉച്ച കഴിഞ്ഞ് 12.20ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമുവും 05.25ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന എറണാകുളം-കൊല്ലം പാസഞ്ചറും 11.10നു കൊല്ലത്തു നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന പാസഞ്ചറും 25ന് സര്‍വീസ് നടത്തില്ല.
പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ ഇടപ്പള്ളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. കന്യാകുമാരി-മുംബൈ സിഎസ്ടി എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. ഇതു കൂടാതെ ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ ഈ വണ്ടി 20 മിനിറ്റ് പിടിച്ചിടും. നാഗര്‍കോവില്‍-കൊച്ചുവേളി പാസഞ്ചര്‍ തീവണ്ടി 15 മിനിറ്റ് വൈകി 8.10നു മാത്രമേ പുറപ്പെടൂ. കായംകുളം-എറണാകുളം പാസഞ്ചര്‍ ഒരു മണിക്കൂര്‍ 45 മിനിറ്റ് വൈകി 10.15നു മാത്രമേ പുറപ്പെടൂ.
നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്‌സ്പ്രസ്, തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ്, ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ്, ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നീ തീവണ്ടികള്‍ ആലപ്പുഴ വഴി  തിരിച്ചുവിടും.
05.25ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന എറണാകുളം-കൊല്ലം പാസഞ്ചറും 11.10ന് കൊല്ലത്തു നിന്ന് എറണാകുളത്തേക്കു പുറപ്പെടുന്ന കൊല്ലം-എറണാകുളം പാസഞ്ചറും 11.30ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചറും വൈകുന്നേരം 5നു കായംകുളത്തു നിന്നു പുറപ്പെടുന്ന കായംകുളം-എറണാകുളം പാസഞ്ചറും  കൊല്ലത്തു നിന്നു രാവിലെ 08.50നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമുവും ഉച്ച കഴിഞ്ഞ് 2.40ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമുവും രാവിലെ 10ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചറും ഉച്ചയ്ക്ക് ഒന്നിനു കായംകുളത്തു നിന്നു പുറപ്പെടുന്ന കായംകുളം-എറണാകുളം പാസഞ്ചറും ആലപ്പുഴയില്‍ നിന്നു രാവിലെ 07.05നു പുറപ്പെടുന്ന ആലപ്പുഴ-എറണാകുളം പാസഞ്ചറും കായംകുളത്തു നിന്നു രാവിലെ 8.30നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചറും ഒക്ടോബര്‍ ഒന്നിനു സര്‍വീസ് നടത്തില്ല.
പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ ഇടപ്പള്ളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. കന്യാകുമാരി-ബംഗളൂരു എക്‌സ്പ്രസ് കോട്ടയത്ത് 30 മിനിറ്റ് പിടിച്ചിടും. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, കന്യാകുമാരി-മുംബൈ സിഎസ്ടി എക്‌സ്പ്രസ്, നാഗര്‍കോവില്‍-മംഗളൂരു, മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ്, കേരള എക്‌സ്പ്രസ് എന്നീ തീവണ്ടികള്‍  ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക