|    Mar 24 Fri, 2017 12:00 pm
FLASH NEWS

പിറന്നാള്‍ മധുരത്തില്‍ ഖേദം പ്രകടിപ്പിച്ച് തച്ചങ്കരി ‘നേര്‍വഴി’ക്ക്

Published : 17th August 2016 | Posted By: G.A.G

കോഴിക്കോട് : ഗതാഗത വകുപ്പിന്റെ ഓഫീസുകളില്‍ തന്റെ ജന്മദിനം ആഘോഷിച്ചതില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി പരസ്യമായി ഖേദം പ്രകടിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കുന്ന ‘നേര്‍വഴി’ എന്ന പരിപാടിയുടെ വേദിയിലായിരുന്നു ഖേദപ്രകടനം. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ വേദിയിലുണ്ടായിരുന്നു. തച്ചങ്കരിയുടെ  ഖേദപ്രകടനത്തിന് തൊട്ടു പിന്നാലെ മന്ത്രി വേദി വിട്ടു.
ചെയ്ത തെറ്റ് എന്താണെന്ന് ഇപ്പോഴും മനസിലായില്ലെങ്കിലും ഖേദം പ്രകടിപ്പിക്കുകയാണെന്ന് തച്ചങ്കരി പറഞ്ഞു. തന്റെ നടപടി തെറ്റായിരുന്നെന്ന് ഗതാഗത മന്ത്രി പറഞ്ഞു. നല്ല ഉദ്ദേശത്തോടെയാണ് തന്റെ കീഴ്ജീവനക്കാര്‍ക്ക് മധുരം നല്‍കിയത്. സ്വന്തം കൈയില്‍ നിന്ന് കാശു മുടക്കി ആളുകള്‍ക്ക് മിഠായി വാങ്ങിക്കൊടുക്കുന്നത് തെറ്റാണെന്ന് കരുതുന്നില്ല. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് കേരളത്തിന്റെ മണ്ണില്‍ ഏറ്റില്ല.
കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നും തച്ചങ്കരി വിശദീകരിച്ചു.

 

(Visited 172 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക