|    Oct 16 Tue, 2018 1:09 pm
FLASH NEWS

പിറകിലേക്ക് ഉരുണ്ട ലോറി പിക്കപ്പ് വാനും ട്രാന്‍സ്‌ഫോമറും ഇടിച്ചു തകര്‍ത്തു

Published : 19th September 2017 | Posted By: fsq

 

എടപ്പാള്‍: റോഡോരത്ത് നിര്‍ത്തിയിട്ട ചെങ്കല്ല് കയറ്റിയ ടിപ്പര്‍ ലോറി പുറകിലേക്ക് ഉരുണ്ട് പിക്കപ്പ് ലോറിയും ട്രാന്‍സ്‌ഫോര്‍മറും ഇടിച്ചു തകര്‍ത്തു. ഇന്നലെ ഉച്ചക്ക് 12 മണിയോടെ കോലളമ്പ് പുലിക്കാടായിരുന്നു അപകടം. വളാഞ്ചേരിയില്‍ നിന്നും ചെങ്കല്ല് കയറ്റി വരികയായിരുന്ന ടിപ്പര്‍ ലോറി റോഡോരത്ത് നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഇറങ്ങിപ്പോവുകയായിരുന്നു. പെട്ടെന്ന് ലോറി പിറകിലേക്ക് ഉരുണ്ട് പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ലോറിയും തൊട്ടടുത്ത ട്രാന്‍സ്‌ഫോര്‍മറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരുന്ന രണ്ട് വൈദ്യുതി കാലുകളും മുറിഞ്ഞ് ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് കാരിയറടക്കം താഴേക്ക് വീണു. വിവരമറിഞ്ഞയുടനെ എടപ്പാള്‍ കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി ലൈന്‍ ഓഫാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഇന്നലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss