|    Sep 23 Sat, 2017 5:46 am
FLASH NEWS
Home   >  Kerala   >  

പിരിവ് നല്‍കിയില്ല; കച്ചവടക്കാരന് ബിജെപി നേതാവിന്റെ വധഭീഷണി

Published : 5th August 2017 | Posted By: mi.ptk

കൊല്ലം: പിരിവ് നല്‍കാത്തതിന് കച്ചവടക്കാരന് ബിജെപി നേതാവിന്റെ വധഭീഷണിയെന്ന് ആരോപണം. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റിയംഗം സുഭാഷ് എന്നയാളാണ് ഫോണിലൂടെ വധഭീഷണി മുഴക്കിയത്. കൊല്ലം ചവറയിലെ മനോജ് എന്ന കച്ചവടക്കാരനെ പിരിവ് നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മോശമായ ഭാഷയില്‍ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് ആരോപണം. 5000 രൂപയുടെ രശീതി എഴുതിനല്‍കിയപ്പോള്‍ 3000 രൂപയേ തരാന്‍ കഴിയൂ എന്ന് പറഞ്ഞതാണ് ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്. തുക നല്‍കാന്‍ തയ്യാറല്ലെങ്കില്‍ കട പൂട്ടിക്കുമെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും സുഭാഷ് പറഞ്ഞതായാണ് ആരോപണം. ഒരു വര്‍ഷത്തിനുള്ളില്‍ പല കാരണങ്ങള്‍ പറഞ്ഞ് എട്ട് തവണ പണപ്പിരിവ് നടത്തിയതായി കച്ചവടക്കാരന്‍ പറഞ്ഞു. സംഭവം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നതായിരുന്നതായും എന്നാല്‍ ഇതുവരെ നടപടിയുണ്ടായില്ലെന്നും കച്ചവടക്കാരന്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ആരോപണവിധേയനായ ബിജെപി നേതാവിനെതിരെ നടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. വര്‍ഷത്തില്‍ ഒരു തവണ മാത്രമേ ബിജെപി പിരിവ് നടത്തിയിട്ടുള്ളൂവെന്നും എട്ട് തവണ പിരിവ് നടത്തി എന്ന ആരോപണം ബിജെപി നേതൃത്വം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക