|    Feb 20 Mon, 2017 7:25 pm
FLASH NEWS

പിരിയാത്ത കൂട്ടുകാര്‍ മരണത്തിലുമൊന്നിച്ചു

Published : 15th November 2016 | Posted By: SMR

മാനന്തവാടി: കുട്ടിക്കാലത്ത് തുടങ്ങിയ സൗഹൃദം യുവത്വത്തിലും കാത്തുസൂക്ഷിച്ച് മരണത്തിലും ഒത്തൊരുമിച്ച് അവര്‍ യാത്രയായി. കഴിഞ്ഞ ദിവസം കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച പീച്ചങ്കോട് സ്വദേശികളായ ആച്ചി(ജാസിര്‍)യും അഖിലും തമ്മിലുള്ള സൗഹൃദം കുട്ടിക്കാലത്ത് തുടങ്ങിയതാണ്. പീച്ചങ്കോട് കോറിക്കുന്നില്‍ താമസിക്കുന്ന അഖിലും എതിര്‍വശത്തെ കോഴിപ്പാലം കുന്നില്‍ താമസിക്കുന്ന ജാസിറും തമ്മിലുള്ള സുഹൃദ്ബന്ധത്തിന് ഇവര്‍ വെവ്വേറെ സ്‌കൂളുകളില്‍ പഠിച്ചതോ രണ്ടു ജോലികളിലേര്‍പ്പെട്ടതോ തടസ്സമായിരുന്നില്ല. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തും അതിനു ശേഷവുമെല്ലാം നാട്ടിലെ വിവാഹങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും ഇവരെ ഒരുമിച്ചു മാത്രമാണ് നാട്ടുകാര്‍ കണ്ടിരുന്നത്. ശനിയാഴ്ച പ്രദേശത്തെ ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് ഇരുവരും മറ്റ് മൂന്നു കൂട്ടുകാരും ചേര്‍ന്ന് മൈസൂരുവിലെ ഒരു സുഹൃത്തിനെ കാണാനായി യാത്ര തിരിച്ചത്. ഞായറാഴ്ച വൈകീട്ടോടെ തിരിച്ചു വരുന്നതിനിടെ പെരിയപട്ടണത്ത് വച്ച് എതിരേ വന്ന ബസ്സുമായി കൂട്ടിയിച്ചപ്പോള്‍ സംഭവസ്ഥലത്തു തന്നെ ബൈക്ക് ഓടിച്ചിരുന്ന അഖിലും ആശുപത്രിയില്‍ വച്ച് ജാസിറും മരണപ്പെടുകയായിരുന്നു. അഖില്‍ വയറിങ് ജോലികള്‍ക്കും ജാസിര്‍ വാടകപ്പന്തല്‍ ജോലികള്‍ക്കുമാണ് പോയിക്കൊണ്ടിരുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഒരേ ദിവസം തന്നെ സംസ്‌കരിക്കുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക