|    Aug 17 Thu, 2017 5:16 am
FLASH NEWS

പിരിച്ചുവിടേണ്ടത് ബിജെപി സര്‍ക്കാരുകളെ: കെഎംവൈഎഫ്

Published : 6th August 2017 | Posted By: fsq

 

കല്ലറ: കേരള സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആര്‍എസ്എസ് ദേശീയനേതൃത്വത്തിന്റെ പ്രഖ്യാപനം ജനാധിപത്യ സംവിധാനങ്ങളോടുളള വെല്ലുവിളിയാണെന്ന് കെഎംവൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്. ഫാഷിസ്റ്റു കൊലവിളി, മതേതര ഇന്ത്യ കാവലിരിക്കുക എന്ന പ്രമേയത്തില്‍ ആഗസ്റ്റ് 10ന് തിരുവനന്തപുരത്ത് നടക്കുന്ന ഫാഷിസ്റ്റു വിരുദ്ധറാലിയുടെയും സംഗമത്തിന്റെയും പ്രചരണാര്‍ത്ഥം സംസ്ഥാന കമ്മിറ്റി നടത്തുന്ന ഫാഷിസ്റ്റ് വിരുദ്ധസന്ദേശയാത്ര കല്ലറ കുറിഞ്ചിലക്കാട് ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിനംതോറും കൊലപാതകങ്ങള്‍ നടക്കുന്നത് ബിജെപി ഭരിക്കുന്ന യുപി, ഹരിയാന, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഈ കൊലപാതകങ്ങള്‍ക്കു പിന്നിലെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനല്ല, അവരെ സംരക്ഷിക്കാനാണ് ഈ സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. അതിനാല്‍ ആദ്യം പിരിച്ചുവിടേണ്ടത് ബിജെപി സര്‍ക്കാരുകളേയാണ്. ഇപ്പോള്‍ എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയെ ആക്രമിച്ചതും ഒരു മാസം മുമ്പ് ദല്‍ഹിയില്‍ സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ചതും യാദൃഷ്ചികമല്ലെന്നും അദ്ദേഹം പറഞ്ഞു. ഷീറാസി ബാഖവിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി മുഖ്യപ്രഭാഷണം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക