|    Jul 20 Fri, 2018 1:59 pm
FLASH NEWS

പിരായിരിയില്‍ തെരുവുനായശല്യം രൂക്ഷം; അധികൃതര്‍ക്ക് മൗനം

Published : 9th September 2017 | Posted By: fsq

 

പിരായിരി: പഞ്ചായത്തില്‍ തെരുവുനായശല്യം രൂക്ഷമാവുമ്പോഴും പഞ്ചായത്തധികൃതര്‍ക്ക് അനങ്ങാപ്പാറനയം. പിരായിരി ചുങ്കം മുതല്‍ കൊടുന്തിരപ്പുള്ളി വരെയുള്ള മേഖലയിലാണ് തെരുവുനായശല്യം തുടര്‍ക്കഥയാവുന്നത്. കണ്ണോട്ട്കാവ്, അയ്യപ്പന്‍കാവ്, പള്ളിക്കുളം, തരവത്ത്പടി മേഖലയില്‍ രാത്രികാലങ്ങളില്‍ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. വഴിയോരത്ത് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കള്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. രാത്രി 10 മണി കഴിഞ്ഞാല്‍ പ്രദേശങ്ങളില്‍ തമ്പടിക്കുന്ന നായ്ക്കൂട്ടം കാല്‍നട വാഹനയാത്രക്ക് ഭീഷണിയായിരിക്കുകയാണ്. പിരായിരി പഞ്ചായത്തിലെ 9, 10 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് മാലിന്യ നിക്ഷേപത്തിന് ഭരണകൂടം പരിഹാരം കാണാത്തത് തെരുവ് നായ്ക്കള്‍ കയ്യടക്കാന്‍ കാരണമാവുന്നു. മാലിന്യനിക്ഷേപത്തിനെതിരേ പഞ്ചായത്തധികൃതര്‍ ബോര്‍ഡു സ്ഥാപിച്ചെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞതോടെ ബോര്‍ഡും അപ്രത്യക്ഷമായി. തെരുവ് നായ്ക്കളുടെ ശല്യം വീടുകളിലേക്കും വ്യാപിച്ചതായി സമീപവാസികള്‍ പറയുന്നു. വീടുകളിലും ഫഌറ്റുകളിലെയും കോംപൗണ്ടുകളില്‍ കയറി വസ്ത്രങ്ങളും ചെരുപ്പുകളും കടിച്ചുകൊണ്ടുപോവുന്നതും നിത്യസംഭവമായി. തെരുവുവിളക്കുകള്‍ കണ്ണടച്ചതോടെ രാത്രികാലങ്ങളില്‍ ഇരുട്ടുവീണ പ്രദേശത്ത് നായക്കളെ കാണാന്‍ കഴിയാത്തതും അപകടങ്ങള്‍ക്ക് കാരണമാവുന്നു. മാലിന്യസംസ്‌കരണ യൂനിറ്റുകള്‍ സ്ഥാപിക്കണമെന്നും തെരുവുനായ ശല്യം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സമരത്തിനൊരുങ്ങുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss